Monday March 30th, 2020 - 12:03:am
topbanner

ഡല്‍ഹി ആക്രണം; മരണസംഖ്യ ഒന്‍പതായി

JB
ഡല്‍ഹി ആക്രണം; മരണസംഖ്യ ഒന്‍പതായി

ഡല്‍ഹിയില്‍ കലാപം വ്യാപിക്കുന്നതിനിടെ മരണസംഖ്യ ഒന്‍പതായി. പ്രദേശവാസികളാണ് മരിച്ചവരില്‍ അധികവും. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്നലെ മരിച്ചിരുന്നു.വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുടങ്ങിയ കലാപം മറ്റിടങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു. മൂന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍മാര്‍ക്കും ക്യാമറാമാനും ആക്രമണത്തില്‍ പരുക്കേറ്റു. ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരെ അക്രമികള്‍ തടഞ്ഞു. 160 ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഘര്‍ഷം അടിച്ചമര്‍ത്തുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വിന്യസിച്ചു. പരുക്കേറ്റവരെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ചികിത്സയില്‍ കഴിയുന്നവരെ ആശുപത്രിയിലെത്തിയാണ് കേജ്രിവാള്‍ സന്ദര്‍ശിച്ചത്. പരുക്കേറ്റവരുടെ സ്ഥിതിവിവരങ്ങള്‍ അരവിന്ദ് കേജ്രിവാള്‍ ചോദിച്ചറിഞ്ഞു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മറ്റ് ആംആദ്മി നേതാക്കളും കേജ്രിവാളിനൊപ്പമുണ്ടായിരുന്നു.

 

Read more topics: delhi caa protest, nine died,
English summary
nine died in delhi caa protest
topbanner

More News from this section

Subscribe by Email