Tuesday July 14th, 2020 - 6:32:am

നിമിഷ ഫാത്തിമയുടെ അമ്മ വനിതാ കമ്മീഷനെ സന്ദര്‍ശിച്ചു

NewsDesk
നിമിഷ ഫാത്തിമയുടെ അമ്മ വനിതാ കമ്മീഷനെ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഇസ്ലാമിലേക്ക് മതംമാറി ഐഎസില്‍ ചേരാനായി രാജ്യം വിട്ടെന്നു കരുതുന്ന തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമയുടെ
അമ്മ ബിന്ദു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയെ കണ്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രേഖ ശര്‍മ കഴിഞ്ഞദിവസം ഹാദിയയെ സന്ദര്‍ശിച്ചിരുന്നു. നിമിഷയെ കാണാതായതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും വിശദീകരിച്ചു കൊണ്ടുള്ള പരാതി ബിന്ദു വനിതാ കമ്മീഷന് കൈമാറി. കഴിഞ്ഞ ഒന്നരവര്‍ഷമായി മകളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അവര്‍ പരാതിയില്‍ പറയുന്നു.

തനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ടെന്നും കാണാതായ മകളേയും മരുമകനേയും പേരക്കുട്ടിയേയും ദൈവം തിരിച്ചു തരുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്തുള്ള ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സംസ്ഥാന പോലീസ് മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.

English summary
nimisha fathima mother visits women's commission
no relative items
topbanner

More News from this section

Subscribe by Email