തിരുവനന്തപുരം: തന്റെ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അന്തിമവിധി പോസിറ്റീവ് ആയിരിക്കുമെന്ന് തിരുവനന്തപുരം സ്വദേശി നിമിഷയെന്ന ഫാത്തിമയുടെ അമ്മ ബിന്ദു. തന്റെ കേസ് പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
അന്യ മതത്തില്‍പ്പെട്ട ആളെ വിവാഹം കഴിക്കുന്നതിനെ താന്‍ എതിര്‍ക്കുന്നില്ല. എന്നാല്‍, വിവാഹം കഴിക്കുന്നവന് മാതാപിക്കളും സ്വന്തമായ ഐഡന്റിറ്റിയും ഉണ്ടായിരിക്കണം. ഇന്നലെ കണ്ട ഒരാളെ ഇന്ന് വിവാഹം കഴിക്കുന്നതിനെ പ്രേമമെന്ന് പറയാനാവില്ല.
മാതാപിതാക്കള്‍ക്കൊപ്പം വന്ന് പെണ്ണ് ചോദിച്ചാല്‍ ഏതൊരാളും മകളെ വിവാഹം കഴിച്ചു നല്കാന് തയാറാകും. അല്ലാതെ പ്രേമിക്കുകയും വിവാഹം കഴിക്കുകയും നാടുകടത്തുകയും ചെയ്യുന്നതിനെ ഭയപ്പാടിലൂടെയാണ് കാണുന്നതെന്നും ബിന്ദു പറഞ്ഞു.
കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു ഹര്‍ജി നല്‍കിയത്. മതംമാറിയശേഷം നിമിഷ അഫ്ഗാനിസ്ഥാനിലേയ്ക്ക് കടന്നുവെന്നാണ് ബിന്ദുപറയുന്നത്. നിമിഷയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയെന്നാണ് കേസ്.