Tuesday July 14th, 2020 - 6:58:am

നിമിഷ മതംമാറിയത് തിരുവനന്തപുരത്തെ സെന്ററില്‍വെച്ച്

NewsDesk
നിമിഷ മതംമാറിയത് തിരുവനന്തപുരത്തെ സെന്ററില്‍വെച്ച്

തിരുവനന്തപുരം: കാണാതായ തിരുവനന്തപുരം സ്വദേശിനി നിമിഷ മതം മാറി ഫാത്തിമയായത് തിരുവനന്തപുരത്തെ സലാഫി സെന്ററില്‍ വെച്ചാണെന്ന് റിപ്പോര്‍ട്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാസര്‍കോട് ബിഡിഎസ്സിന് പഠിച്ചു കൊണ്ടിരിക്കെയാണ് നിമിഷ പാലക്കാടുള്ള യുവാവിനുവേണ്ടി മതം മാറിയത്. 4 ദിവസം മാത്രം പരിചയമുള്ള യുവാവിനെ നിമിഷയുടെ സുഹൃത്തിന്റെ നിര്‍ബന്ധത്താലാണ് പിന്നീട് വിവാഹം കഴിക്കുന്നത്.

നദ്വത്തുല്‍ മുജാഹിദീന്റെ സജീവ പ്രവര്‍ത്തകരും സീനിയര്‍ വിദ്യാര്‍ത്ഥികളുമായ ആയിശ, മറിയ എന്നിവര്‍ വഴിയാണ് നിമിഷ ബക്‌സന്‍ വിന്‍സെന്റ് എന്ന ഈസയുമായി പരിചയപ്പെട്ടത്. 2013 ല്‍ സെപ്തംബറിലാണ് നിമിഷ മതംമാറി ഫാത്തിമയായതെന്നും ഇത് നടന്നത് തിരുവനന്തപുരം ഊറ്റുകുഴിയില്‍ വെച്ചായിരുന്നെന്നുമാണ് കണ്ടെത്തല്‍.

നിമിഷയുമായി ജൂണിന് ശേഷം വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. മതം മാറിയതുമായി ബന്ധപ്പെട്ട ഒരു സൂചനയും തങ്ങള്‍ക്ക് കിട്ടിയിരുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു.

സെപ്തംബറില്‍ മതം മാറിയ നിമിഷയെ നവംബറിലാണ് ആദ്യം കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരായപ്പോള്‍ നിമിഷ ഫാത്തിമ ബൂര്‍ഖ ധരിച്ചാണ് എത്തിയത്. പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം കോടതി അയയ്ക്കുകയും ചെയ്തു.

വീട്ടുടമസ്ഥനെ രക്ഷിക്കാന്‍ നാലു പാമ്പുകളെ കടിച്ചുകൊന്ന വളര്‍ത്തുനായ ചത്തു

തളിപ്പറമ്പ്: ട്രാഫിക് നിയമം ലംഘിച്ച യുവാക്കളുടെ വീട്ടിലെത്തി ബോധവല്‍ക്കരിച്ച് എം.വി.ഐ

മൃതദേഹങ്ങള്‍ക്കൊപ്പം സെക്‌സിലേര്‍പ്പെടുന്ന ഈ സുന്ദരിയെക്കുറിച്ചറിയേണ്ടേ?

English summary
nimisha fathima converted to islam from thiruvananthapuram
topbanner

More News from this section

Subscribe by Email