Sunday August 9th, 2020 - 8:33:pm

പഠിച്ചു ഡോക്ടറാവാനായിരുന്നു വൈഷ്ണവിയുടെ ആഗ്രഹം... അമ്മയെ കുറിച്ച് വാചാലയായിരുന്ന വൈഷ്ണവി അച്ഛനെ കുറിച്ച് മിണ്ടിയിരുന്നില്ല

RA
പഠിച്ചു ഡോക്ടറാവാനായിരുന്നു വൈഷ്ണവിയുടെ ആഗ്രഹം... അമ്മയെ കുറിച്ച് വാചാലയായിരുന്ന വൈഷ്ണവി അച്ഛനെ കുറിച്ച് മിണ്ടിയിരുന്നില്ല

കുടുംബ പ്രശ്നം മൂലം നെയ്യാറ്റിൻകരയിൽ മാരായമുട്ടത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടൽ മാറാതെയാണ് വൈഷ്ണവിയുടെ സഹപാഠികളും നാട്ടുകാരും. വൈഷ്ണവിയെ കുറിച്ച്‌ ചോദിച്ചാല്‍ കൂട്ടുകാര്‍ എല്ലാം വാചാലരാവും. നെയ്യാറ്റിന്‍കര പനച്ചുംമൂടിലെ വൈറ്റ് മെമ്മോറിയല്‍ കോളേജിലെ ബികോം വിദ്യാര്‍ത്ഥിയാണ് വൈഷ്ണവി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മനക്കരുത്തുളള, ബ്ലാക്ക് ബെല്‍റ്റായ, ഡോക്ടറാകണമെന്ന് അതിയായി ആഗ്രഹിച്ച പെൺകുട്ടിയാണ് വൈഷ്ണവി. കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ വൈഷ്ണവി മറ്റുളളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന മിടുക്കിയായ പെണ്‍കുട്ടിയാണ് എന്ന കാര്യത്തില്‍ ഒരു കുട്ടിക്കും എതിരഭിപ്രായമില്ല. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റും നേടിയിരുന്നു. ഇതിനെല്ലാം പുറമേ കരാട്ടെയിലെ അടവുകള്‍ പറഞ്ഞു കൊടുക്കുന്ന ഇന്‍സ്ട്രക്ടര്‍ കൂടിയാണ് വൈഷ്ണവി. കൂട്ടുകാര്‍ 'കരാട്ടേ വൈഷ്ണവി' എന്നാണ് വിളിച്ചിരുന്നതു പോലും. അങ്ങനെ നീളുന്നു വൈഷ്ണവിയുടെ വിശേഷണങ്ങള്‍.

ക്ലാസില്‍ വരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ എംബിബിഎസ് പ്രവേശനപരീക്ഷയ്ക്കുളള തയ്യാറെടുപ്പിലാണ് എന്നാണ് വൈഷ്ണവി കൂട്ടുകാരോട് പറഞ്ഞിരുന്നത്. എംബിബിഎസ് പഠനത്തിന് അവസരം ലഭിച്ചാല്‍ ബികോം പഠനം നിര്‍ത്തുമെന്നാണ് വൈഷ്ണവി പറഞ്ഞത്. വൈഷ്ണവിയെ ക്ലാസില്‍ കാണാതായപ്പോള്‍ എംബിബിഎസ് പ്രവേശനത്തിനുളള പഠനത്തിലായിരിക്കുമെന്നാണ് തങ്ങള്‍ കരുതിയിരുന്നതെന്നും കൂട്ടുകാരികള്‍ പറയുന്നു.

അമ്മ ലേഖയെക്കുറിച്ച്‌ എപ്പോഴും വാതോരാതെ കൂട്ടുകാരോട് സംസാരിച്ചിരുന്നു. എന്നാല്‍ അച്ഛനെക്കുറിച്ച്‌ അധികം മിണ്ടിയതുമില്ല. മകളെ എംബിബിഎസിനു ചേര്‍ക്കാന്‍ പണം കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു അമ്മ. കോച്ചിങിന് ഒരു സ്ഥാപനത്തില്‍ ചേര്‍ന്നിരുന്നു. സര്‍ട്ടിഫിക്കേറ്റ് വാങ്ങാനാണ് ഏറ്റവുമൊടുവില്‍ കോളേജില്‍ എത്തിയത്.

കുറച്ചു നാളുകളായി വൈഷ്ണവി ഏറെ മാനസികവിഷമം അനുഭവിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വീടു ജപ്തി ഭീഷണിയിലാണെന്നും നഷ്ടപ്പെടുമെന്നുമുള്ള പേടി ഉണ്ടെന്നും കൂട്ടുകാരില്‍ ചിലരോട് പറഞ്ഞിരുന്നു.ഒരിക്കലും വൈഷ്ണവി സുഹൃത്തുക്കളെ വീട്ടിലേക്കു ക്ഷണിച്ചിരുന്നില്ല. വീട്ടില്‍ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു മറുപടി.

English summary
neyyattinkara japthi case vyshnavi memory
topbanner

More News from this section

Subscribe by Email