നെയ്യാറ്റിന്‍ക്കര: നെയ്യാറ്റിന്‍ക്കരയില്‍ മാരായമുട്ടത്ത് ആത്മഹത്യ ചെയ്ത ലേഖയുടെ കൂടുതല്‍ കുറിപ്പുകള്‍ പോലീസ് കണ്ടെത്തി. നിരന്തരം വീട്ടില്‍ വഴക്ക് ഉണ്ടാവുന്നതിനെ കുറിച്ച് ഇതില്‍ പരാമര്ശിച്ചുട്ടുണ്ടെന്നാണ് വിവരം. ലേഖയുടെ കയ്യെഴുത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കാനാണ് പോലീസ് ആത്മഹത്യ നടന്ന വീട്ടില്‍ എത്തിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പരിശോധനയ്ക്കിടയില്‍ പോലീസിനു ലഭിച്ച നോട്ടു ബുക്കില്‍ നിന്നാണ് മറ്റു കുറിപ്പുകള്‍ കണ്ടെത്തിയത്. പുസ്തകത്തിലെ ഇരുപതോളം പേജില്‍ ലേഖ കുടുംബ പ്രശ്നങ്ങളെ കുറിച്ചും സാമ്ബത്തിക പ്രശ്നങ്ങളെ കുറിച്ചും എഴുതിയിട്ടുണ്ട്. ഇന്നലെ ലഭിച്ച ആത്മഹത്യാ കുറിപ്പിന് സമാനമായ കുറിപ്പുകള്‍ ത്ന്നെയാണ് ഇപ്പോഴും ലഭിച്ചിരിക്കുന്നത്.
കടം വാങ്ങുന്നത് ഭര്‍ത്താവ് ചന്ദ്രന് ആണെന്നും എന്നാല്‍ ഭര്‍ത്താവും അമ്മയും തന്നെയാണ് കുറ്റപ്പെടുത്തിയിരുന്നത്. ഇതിന്റെ പേരില്‍ വീട്ടില്‍ നിരന്തരം വഴക്ക് നടന്നിരുന്നു എന്നും കുറിപ്പിലുണ്ട്.