Sunday August 9th, 2020 - 8:23:pm

നെയ്യാറ്റിന്‍കര ആത്മഹത്യ: ലേഖ ഭര്‍ത്താവിനെതിരെ ആംബുലന്‍സില്‍ വച്ച് തന്നെ മൊഴി നല്‍കിയിരുന്നെന്ന വെളിപ്പെടുത്തലുമായി അയല്‍വാസി

RA
നെയ്യാറ്റിന്‍കര ആത്മഹത്യ: ലേഖ ഭര്‍ത്താവിനെതിരെ ആംബുലന്‍സില്‍ വച്ച് തന്നെ മൊഴി നല്‍കിയിരുന്നെന്ന വെളിപ്പെടുത്തലുമായി അയല്‍വാസി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മാരായമുട്ടത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായഭര്‍ത്താവ് ചന്ദ്രനെതിരെ ലേഖ മരണമൊഴി നൽകിയതായി റിപ്പോർട്ട്. ചന്ദ്രന്‍ കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ലേഖ പറഞ്ഞതായി അയല്‍വാസി മൊഴി നല്‍കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലന്‍സില്‍ വച്ച് ലേഖ ചന്ദ്രനെതിരെ പറഞ്ഞതായി അയല്‍വാസി മൊഴി നല്‍കി. ആംബുലന്‍സിലെ ജീവനക്കാരുടെ മൊഴിയും രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തും. ബാങ്ക് ജീവനക്കാരുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും.

ചന്ദ്രനെയും ബന്ധു കാശിനാഥനെയും തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്‍കും. ജപ്തി ഭീഷണിയെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് കരുതപ്പെട്ട സംഭവത്തില്‍ അപ്രതീക്ഷിതമായാണ് ഭര്‍ത്താവിന്റെ ഭര്‍തൃ
മാതാവിന്റെയും പങ്ക് പുറത്തുവന്നത്.

തുടര്‍ന്ന് ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ എന്നിവരെയും രണ്ട്ബ ന്ധുക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഭര്‍തൃവീട്ടില്‍ നിന്നുണ്ടായ നിരന്തര പീഡനം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

 

English summary
neyyattinkara japthi case lekha mozhi
topbanner

More News from this section

Subscribe by Email