Sunday August 9th, 2020 - 8:24:pm

മുപ്പതിനായിരം രൂപ പെന്‍ഷന്‍ ഉണ്ടായിരുന്നിട്ടും കൃഷ്‌ണമ്മയ്‌ക്ക് ലോണ്‍ അടയ്‌ക്കാന്‍ സഹായിക്കുന്നതിന് മനസുണ്ടായില്ല.... കിട്ടുന്ന പണമെല്ലാം ആഭിചാര ക്രിയകള്‍ക്ക് ഉപയോ​ഗിക്കും

RA
മുപ്പതിനായിരം രൂപ പെന്‍ഷന്‍ ഉണ്ടായിരുന്നിട്ടും കൃഷ്‌ണമ്മയ്‌ക്ക് ലോണ്‍ അടയ്‌ക്കാന്‍ സഹായിക്കുന്നതിന് മനസുണ്ടായില്ല.... കിട്ടുന്ന പണമെല്ലാം ആഭിചാര ക്രിയകള്‍ക്ക് ഉപയോ​ഗിക്കും

തിരുവനന്തപുരം : കഴിഞ്ഞദിവസം നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത അമ്മയും മകളും ലോണ്‍ അടയ്ക്കാന്‍ നിര്‍വാഹമില്ലാത്ത കുടുംബത്തിലേതല്ല. ചന്ദ്രന്റെ അമ്മയായ കൃഷ്ണമ്മയ്ക്ക് മാസം 30,000 രൂപ പെന്‍ഷനുണ്ട്, അതില്‍നിന്ന് കുറച്ചു പൈസ മാറ്റിവച്ചാല്‍ പോലും ലോണടയ്ക്കാം. പക്ഷേ അന്ധവിശ്വാസം തലയ്ക്ക് പിടിച്ച ഈ സ്ത്രീ അതിനൊമ്മും തയ്യാറായിരുന്നില്ലെന്ന് അയൽവാസിയായ രജനി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൃഷ്ണമ്മയുടെ ഭര്‍ത്താവ് പട്ടാളത്തില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ മരിച്ചുപോയതാണ്. ആ പെന്‍ഷന്‍ ഇവര്‍ക്കാണ് ലഭിക്കുന്നത്. കിട്ടുന്ന പണമെല്ലാം ആഭിചാര ക്രിയകള്‍ക്ക് ഉപയോ​ഗിക്കും. വീട്ടില്‍ പ്രത്യേകമായി ആഹാരംവച്ചു കഴിക്കും. ചെറുമകളായ വൈഷ്ണവിക്ക് പോലും ഒന്നും കൊടുത്തിരുന്നില്ല. ഇവര്‍ രണ്ടുപേരും ആഹാരം കഴിക്കുന്നുണ്ടോ എന്നുപോലും ചോദിക്കുമായിരുന്നില്ല. ലോണിന്റെ പ്രശ്നമെല്ലാം പരദൈവങ്ങള്‍ തീര്‍ക്കുമെന്നായിരുന്നു അമ്മയുടെയും മകന്റെയും വിശ്വാസം.

കല്യാണം കഴിഞ്ഞ ആദ്യ നാളുകളില്‍ തന്നെ കൃഷ്ണമ്മ പോര് തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ചന്ദ്രന്‍ ഗള്‍ഫിലായിരുന്ന സമയത്ത് സ്വന്തം വീട്ടില്‍ പോയി മടങ്ങിവരാന്‍ അല്പം താമസിച്ചതിന് ലേഖയെ വീട്ടില്‍ കയറ്റാന്‍ കൃഷ്ണമ്മ തയ്യാറായില്ല. ഇക്കാര്യം അറിഞ്ഞ ചന്ദ്രന്‍ ഗള്‍ഫില്‍ നിന്നു പൊലീസുകാരനായ തന്റെ അമ്മാവന്‍ ഗോപിപിള്ളയെ ഫോണില്‍ വിളിച്ചു വിഷയത്തില്‍ ഇടപെടണമെന്നും ലേഖയെ വീട്ടില്‍ കയറ്റാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെന്നും അങ്ങനെയാണ് ലേഖയ്ക്ക് വീട്ടില്‍ കയറാന്‍ കഴിഞ്ഞതെന്നും രജനി പറഞ്ഞു.

' ആ കൊച്ചും അമ്മയും നടന്നുപോകുന്ന ദൃശ്യം കണ്ണില്‍ നിന്നു മായുന്നില്ല. ഇവര്‍ ഏതെങ്കിലും ആണുങ്ങളോട് സംസാരിക്കുന്നത് കണ്ടാല്‍ അപവാദം പറഞ്ഞു പ്രചരിപ്പിക്കുന്നത് കൃഷ്ണമ്മയുടെ പതിവായിരുന്നു. അതിനാല്‍ ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു ലേഖയ്ക്കും വൈഷ്ണവിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.

ലേഖയ്ക്ക് സ്ത്രീധനമായി കിട്ടിയ വസ്തുവെല്ലാം നേരത്തേ വിറ്റു, ആ പണം വാങ്ങി ചന്ദ്രന്‍ ചെലവഴിച്ചു. ഒമ്പത് മാസം മുമ്ബ് വിദേശത്ത് നിന്നു നാട്ടില്‍ വന്ന ചന്ദ്രന്‍ വല്ലപ്പോഴും മാത്രമേ ജോലിക്ക് പോകുമായിരുന്നുള്ളൂ, ആഴ്ചയിലൊരിക്കല്‍ പണിക്ക് പോയാല്‍ വെറും 200 രൂപ മാത്രമേ ചെലവിന് കൊടുക്കൂ, അതില്‍ നിന്നാണ് ഇരുവരും ആഹാരം കഴിച്ചിരുന്നത്. പലപ്പോഴും പട്ടിണിയായിരുന്നു, എന്നാല്‍ നാണക്കേട് ഭയന്ന് ഇവര്‍ പുറത്തു പറഞ്ഞിരുന്നില്ല. അമ്മയുണ്ടാക്കുന്ന ആഹാരമാണ് ചന്ദ്രന്‍ കഴിച്ചിരുന്നതെന്ന് ലേഖയുടെ ഇളയച്ഛന്‍ ശ്രീകുമാര്‍ പറഞ്ഞു.

English summary
neyyattinkara japthi case krishnamma pension
topbanner

More News from this section

Subscribe by Email