Sunday August 9th, 2020 - 8:02:pm

നെയ്യാറ്റിന്‍കരയിൽ അമ്മയുടേയും മകളുടേയും ആത്മഹത്യ; പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും

RA
നെയ്യാറ്റിന്‍കരയിൽ അമ്മയുടേയും മകളുടേയും ആത്മഹത്യ; പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് അമ്മയും തീകൊളുത്തി മരിച്ച സംഭവത്തില്‍ പ്രതികളായ നാല് പേരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കൊണ്ട് പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെടുക. കേസില്‍ ബാങ്ക് അധികൃതരുടെ മൊഴിയും ഇന്ന് പോലീസ് രേഖപ്പെടുത്തിയേക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ മരണത്തിന് കാരണം ഭർത്താവും ഭർത്തൃമാതാവും മറ്റ് രണ്ട് ബന്ധുക്കളുമാണെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് ചുവരില്‍ ഒട്ടിക്കുകയും ചെയ്തിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും വിശദീകരിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ പരിശോധനയില്‍ കുടുംബവഴക്കിനെക്കുറിച്ച് എഴുതിയ ഒരു ബുക്ക് പോലീസ് കണ്ടെത്തിയിരുന്നു. കുടുംബപ്രശ്‌നമുണ്ടായിരുന്നതായി നോട്ട് ബുക്കില്‍ പരാമര്‍ശമുണ്ടായിരുന്നു.

English summary
neyyattinkara japthi case husband custody application
topbanner

More News from this section

Subscribe by Email