Sunday August 9th, 2020 - 8:18:pm

ബസും കാറും കൂട്ടിയിടിച്ച് യുവദമ്പതികള്‍ മരിച്ചു ; ഒന്നുമറിയാതെ ഇഷാനി

suji
ബസും കാറും കൂട്ടിയിടിച്ച് യുവദമ്പതികള്‍ മരിച്ചു ; ഒന്നുമറിയാതെ ഇഷാനി

കാറും കെ എസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചിട്ടുണ്ടായ അപകടത്തില്‍ യുവദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഊരുട്ടുകാല തിരുവോണത്തില്‍ ജനാര്‍ദ്ദനന്‍ നായരുടെ മകനും പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരകുളം ഡിവിഷന്‍ ഓവര്‍സിയറുമായ കെ രാഹുല്‍ (28) ഭാര്യയും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ഓവര്‍സിയറുമായ സൗമ്യ എന്നിവരാണ് മരിച്ചത്.                                                                                                                                                            
ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് മയ്യനാട്ടേക്ക് കാറില്‍ പോകുന്നതിനിടെ ദേശീയ പാതയില്‍ ഇന്നലെ 11 നായിരുന്നു അപകടം. രണ്ടു വയസ്സുള്ള മകള്‍ ഇഷാനിയെ രാഹുലിന്റെ അമ്മയെ ഏല്‍പ്പിച്ച ശേഷമായിരുന്നു ദമ്പതികളുടെ യാത്ര. കൊല്ലം ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ നിന്ന് പുറത്തെടുക്കവേ ഇരുവരും മരിച്ചു. ഈ കുഞ്ഞിന് ആരു പാലു കൊടുക്കുമെന്ന് പറഞ്ഞ് മുത്തശ്ശിയുടെ ചോദ്യം കേട്ട് ഏവരും കരയുകയായിരുന്നു. ഇഷാനിയുടെ മുഖത്ത് നോക്കാന്‍ ആര്‍ക്കും കഴിയുന്നില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: neyyattinkara, accident, report
English summary
neyyattinkara accident report
topbanner

More News from this section

Subscribe by Email