Wednesday December 1st, 2021 - 3:43:pm

കോഴിയെ പിടിച്ച നായയെ അതിദാരുണമായി അയല്‍വാസി തല്ലിക്കൊന്നു

suji
കോഴിയെ പിടിച്ച നായയെ അതിദാരുണമായി അയല്‍വാസി തല്ലിക്കൊന്നു

കോഴിയെ പിടിച്ചതിന്റെ പേരില്‍ നായയെ അയല്‍വാസി ക്രൂരമായി അടിച്ചു കൊലപ്പെടുത്തി. ഞാറയ്ക്കലാണ് സംഭവം. നായയുടെ ഉടമസ്ഥന്‍ ജിതേന്ദ്രദാസ് മേനക ഗാന്ധിയ്ക്കും കളക്ടര്‍ക്കും പരാതി നല്‍കി. അത്ര സുരക്ഷിതമല്ലാത്ത പരിസരമായതിനാല്‍ വീട്ടിലുള്ള അമ്മയുടേയും സഹോദരിയുടേയും സുരക്ഷയ്ക്ക് വേണ്ടിയാണ് നായയെ വളര്‍ത്തിയതെന്ന് ജിതേന്ദ്രദാസ് പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒന്നര വയസുള്ള ബോക്‌സര്‍ ഇനത്തില്‍ പെട്ട നായയാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ സുനില്‍ എന്ന ഓട്ടോ ഡ്രൈവറാണ് ഈ ക്രൂരത ചെയ്തത്. കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും പരാതിയുണ്ട്. മുമ്പ് അയല്‍വാസിയുടെ ഒരു കോഴി നായ കൊന്നിരുന്നു. അന്ന് കോഴിയെ വാങ്ങി നല്‍കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതിനിടയിലാണ് ഈ ക്രൂരത എന്ന് ജിതേന്ദ്ര പറയുന്നു.

കൂട്ടില്‍ നിന്ന് പൊതുവേ പുറത്തിറക്കാറില്ല. അന്ന് മുറ്റത്ത് കെട്ടിയിടുകയായിരുന്നു. നായയ്ക്കുള്ള ആഹാരവുമായി മടങ്ങിയെത്തിയപ്പോള്‍ നായയെ കാണാന്‍ ഉണ്ടായിരുന്നില്ല. പിന്നീട് സുനില്‍ നായയെ തല്ലി കൊന്നതായി അറിഞ്ഞു. കേസിനെ തുടര്‍ന്ന് സുനിലിന്റെ വീട്ടില്‍ നിന്ന് മാരക ായുധങ്ങള്‍ കണ്ടെടുത്തു. അറസ്റ്റ് ചെയ്ത ഇയാള്‍ ജാമ്യത്തിലിറങ്ങി.

Read more topics: neighbour, pet
English summary
neighbour killed pet cruely
topbanner

More News from this section

Subscribe by Email