Monday September 20th, 2021 - 7:43:am

'മലയാളി പുരുഷന് കാമം തീര്‍ക്കാന്‍ അറിയില്ല; അവര്‍ക്കിഷ്ടം ഒളിച്ചുപരിപാടി'

NewsDesk
'മലയാളി പുരുഷന് കാമം തീര്‍ക്കാന്‍ അറിയില്ല; അവര്‍ക്കിഷ്ടം ഒളിച്ചുപരിപാടി'

തിരുവനന്തപുരം: മലയാളി പുരുഷന്മാര്‍ക്ക് കാമം എങ്ങനെ തീര്‍ക്കണമെന്നറിയില്ലെന്നും അവരെ വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നതായും നളിനി ജമീല. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മലയാളികളുടെ കാമദാഹത്തെക്കുറിച്ച് നളിനി ജമീലയുടെ അഭിപ്രായ പ്രകടനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയയായവരാണ് നളിനി ജമീല. മലയാളി പുരുഷന്റെ അനിയന്ത്രിതമായ കാമദാഹത്തെക്കുറിച്ച് അവര്‍ നേരത്തെയും വിമര്‍ശിച്ചിട്ടുണ്ട്.

ലൈംഗിക താത്പര്യം അടക്കിനിര്‍ത്താന്‍ കഴിയാത്തവരാണ് പുരുഷന്മാര്‍. സ്ത്രീകള്‍ക്ക് ആരുമറിയാതെഅവരുടെ ആഗ്രഹം നടത്താന്‍ ചോയ്‌സുകളുണ്ട്. പുരുഷന് കാമം ഭ്രാന്തായി മാറുകയാണ്. ആ ഭ്രാന്തില്‍ മുന്നില്‍ കിട്ടുന്നത് അമ്മയാണെന്നോ മകളാണെന്നോ പെങ്ങളാണെന്നോ നോക്കില്ലെന്നും നളിനി ജമീല പറയുന്നു.

ലോകത്ത് പല രാജ്യങ്ങളിലും നിയമാനുസൃതമായ സെക്‌സ് സെന്ററുകളുണ്ട്. നമ്മുടെ നാട്ടില്‍ അങ്ങനൊന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഇന്നത്തെ പല അപകടങ്ങള്‍ക്കും കുറവുണ്ടാകുമായിരുന്നു. അറുപതിനായിരത്തോളം സെക്‌സ് വര്‍ക്കേഴ്‌സ് ഉള്ളയിടമാണ് കല്‍ക്കത്തയിലെ സോനഗച്ചി. അവിടെ അങ്ങനെയൊരിടം ഉള്ളതുകൊണ്ട് മറ്റു സ്ത്രീകള്‍ക്ക് ഭയപ്പെടാതെ ജീവിക്കാമെന്നും നളിനി ജമീല പറഞ്ഞു.

'ഒളിച്ചു പരിപാടിയാണ് മലയാളി പുരുഷന്മാര്‍്ക്ക് ഇഷ്ടം. ഇമേജ് നോക്കുന്നവരാണല്ലോ മലയാളി. കേരളത്തിന്റെ ഭൂപ്രകൃതിയിലൂടെ മലയാളിക്ക് കുറെ സഹായങ്ങള്‍ കിട്ടുന്നുണ്ട്. കോഴിക്കോട് ഭാഗത്തുള്ളവര്‍ക്കാണെങ്കില്‍ കാര്യം നടത്താന്‍ മൈസൂര്‍ പോകാം. പെണ്ണിനെ കൂടെ കൊണ്ടുപോകണമെങ്കില്‍ അതാവാം, അല്ലെങ്കില്‍ സുന്ദരികളെ അവിടെ നിന്നു കിട്ടും. പാലക്കാട് ഭാഗത്തുള്ളവര്‍ക്ക് പഴനിയുണ്ട്. എല്ലാ സൗകര്യങ്ങളും അവിടെ ലഭ്യമാണ്. കണ്ണൂര്‍ ഭാഗത്തുള്ളവര്‍ക്ക് മംഗലാപുരമാണ് കേന്ദ്രം. കേരളത്തിലെ എല്ലാ സെക്‌സ് കള്ളന്മാരും മംഗലാപുരത്ത് എത്താറുണ്ട്. കോട്ടയം ഭാഗത്തുള്ളവര്‍ മധുരയ്ക്കാണ് പോകുന്നത്. കോവിലുകളുടെ അടുത്തൊക്കെ ഇഷ്ടംപോലും സൗകര്യങ്ങള്‍ കിട്ടും. പെണ്ണിനെ കൂട്ടിക്കൊണ്ടും ചെല്ലാം അല്ലെങ്കില്‍ അവിടെ നിന്നു കിട്ടും. തിരുവനന്തപുരം ഭാഗത്തുള്ളുള്ളവര്‍ പോകുന്നത് കന്യാകുമാരിയിലാണ്. ഇങ്ങനെയാണ് മലയാളിയുടെ ചുറ്റിക്കളി. അപ്പോള്‍ നാട്ടിലവന് മാന്യനായി നടക്കാം. പക്ഷേ ഒരുകാര്യം പറയാതെ വയ്യ, എല്ലായിടത്തെ പെണ്ണുങ്ങളും സമ്മതിക്കും, അവരുടെ ഏറ്റവും നല്ല ക്ലൈന്റ് എപ്പോഴും മലയാളി തന്നെയാണ്. പണത്തിന്റെ കാര്യത്തില്‍ പറ്റിക്കില്ല, ഉപദ്രവിക്കുകയുമില്ല'നളിനി ജമീല പറയുന്നു.

രണ്ടാമത്തെ പുസ്തകം ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഒരു കുറിപ്പിട്ടപ്പോള്‍ ഉള്ള അനുഭവം അവര്‍ തുറന്നു പറഞ്ഞു. 'രണ്ടാമതൊരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ എനിക്ക് താല്‍പര്യമുണ്ടെന്നും പണമാണ് പ്രശ്‌നമെന്നും നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്താല്‍ എനിക്കു തന്നെ ആ പുസ്തകം പ്രസിദ്ധീകരിക്കാമെന്നും ഞാനെഴുതി. എന്റെ ഫോണ്‍ നമ്പറും കൊടുത്തിരുന്നു. പിറ്റേദിവസം മുതല്‍ ദിവസേന പത്തു ഫോണ്‍ കോളെങ്കിലും എനിക്കു വന്നു തുടങ്ങി. വിളിക്കാരെല്ലാം പറയുന്നത് ഒരേ കാര്യം; പണം തരാം പകരം നല്ല പെണ്‍കുട്ടികളെ ഒപ്പിച്ചു തരുമോയെന്ന്. ചിലര്‍ക്ക് ഞാനാണെങ്കിലും മതി. ഇതാണ് മലയാളി' നളിനി ജമീല പറഞ്ഞു.

'എന്നു നിന്റെ മൊയ്തീന്‍' തന്റെയാണെന്നു രമേഷ് നാരായണന്‍

സഹോദര ലൈംഗികതയും മൃതദേഹരതിയും വേണമെന്ന വിചിത്ര ആവശ്യവുമായി യുവതി

ഗര്‍ഭിണികള്‍ രതി സ്വപ്‌നങ്ങള്‍ കാണുന്നതെന്തുകൊണ്ടാണ്.?

മലപ്പുറം; പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഉമ്മയും രണ്ട് യുവാക്കളും പിടിയില്‍

സെല്‍ഫിയെടുത്തപ്പോള്‍ സെക്‌സ് ടോയ്‌സും; അറിയാതെ ഷെയര്‍ ചെയ്തത് കുടുംബ ഗ്രൂപ്പില്‍

Read more topics: nalini jameela, interview, online
English summary
nalini jameela interview in online media
topbanner

More News from this section

Subscribe by Email