Thursday September 23rd, 2021 - 7:33:am

ഒടുവില്‍ അഴീക്കോട് നികേഷ് കുമാറിനെ വെട്ടി..?

NewsDesk
ഒടുവില്‍ അഴീക്കോട് നികേഷ് കുമാറിനെ വെട്ടി..?

തിരുവനന്തപുരം: കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തില്‍ സിപിഐ(എം) സ്ഥാനാര്‍ഥിയായി കണ്ട മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാറിന് സീറ്റ് നഷ്ടപ്പെടാന്‍ സാധ്യത. പ്രതിഷേധങ്ങളെ തുടര്‍ന്ന് അഴീക്കോട് മണ്ഡലത്തില്‍ എംവി നികേഷ് കുമാറിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സി.പി.എം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ചാനലുമായി ബന്ധപ്പെട്ട് നികേഷിനെതിരായുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നികേഷ് കുമാറിനെ ഒഴിവാക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നികേഷ് കുമാറിനെതിരെ എതിരെ ലാലി എന്ന സ്ത്രീ നല്‍കിയ വഞ്ചനാ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നികേഷിന് പകരം പൊതുസമ്മതനായ മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പാര്‍ട്ടി ശ്രമിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകാരണമെങ്കിലും പാര്‍ട്ടി പത്രത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ് മൂലമാണ് നികേഷിന്റെ പേര് പാര്‍ട്ടി ഒഴിവാക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കെ.എം ഷാജിയില്‍ നിന്നും അഴിക്കോട് തിരിച്ചുപിടിക്കാന്‍ നികേഷ് കുമാറിനെയാണ് സി.പി.എം നേതൃത്വം കണ്ടെത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പ് ചാനലുമായി ബന്ധപ്പെട്ട നികുതി കേസുകള്‍ ഒത്തുതീര്‍പ്പാക്കാനായിരുന്നു സി.പി.എം, നീക്കം. എന്നാല്‍ ഈ നീക്കം പരാജയപ്പെട്ടതോടെയാണ് നികേഷിനെ ഒഴിവാക്കിയത്.

നികേഷിനെ സ്ഥാനാര്‍ത്ഥി ആക്കുന്നതിനെതിരെ പ്രവര്‍ത്തകരില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. അഞ്ച് സഖാക്കളെ കൊന്നയാളുടെ മകനെ സ്ഥാനാര്‍ത്ഥി ആക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്നും അഴീക്കോട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് നികേഷിന് പകരം പൊതുസമ്മതനെ കണ്ടെത്താന്‍ സി.പി.എം ശ്രമം തുടങ്ങിയത്.

കല്യാണദിവസം ഒളിച്ചോടിയത് തടങ്കലില്‍ ആയതിനാല്‍; സ്വര്‍ണം തിരിച്ചുനല്‍കിയെന്നും പെണ്‍കുട്ടി

വിവാഹത്തിന് തൊട്ടുമുന്‍പ് കാമുകനൊപ്പം മുങ്ങിയ പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം

പറശ്ശിനിക്കടവ്; ഇണചേരാനായുള്ള രാജവെമ്പാലകളുടെ 18 ദിവസത്തെ യുദ്ധം അവസാനിച്ചു

തൃശൂര്‍ ഫ് ളാറ്റിലെ കൊലപാതകം പ്രമുഖ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

അംബാനിയുടെ മകന്‍ പൊണ്ണത്തടി കുറച്ചു; കുറച്ചത് 70 കിലോ

ആദ്യം കാമുകിയായി ഇപ്പോള്‍ നായികയുമായി മഞ്ജു

English summary
mv nikesh kumar kannur azhekode cpim candidate
topbanner

More News from this section

Subscribe by Email