കോഴിക്കോട്: രാഷ്ട്രീയ എതിര്‍പ്പുകള്‍ മറയാക്കി സൈബര്‍ സ്പെസില്‍ സിപിഎം പ്രവര്‍ത്തകനെതിരെ നീചമായ പ്രചരണം. മുസ്ലീം ലീഗിന്റെ അനുഭാവികളെന്നവകാശപ്പെടുന്നവരാണ് അപവാദ പ്രചരണത്തിന് പിന്നില്‍.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
തന്നെയും തന്റെ ഉമ്മയെയും ചേര്‍ത്ത് വ്യാജപ്രചരണം അഴിച്ചുവിട്ടതില്‍ മനംനൊന്ത് സിപിഎം പ്രവര്ത്തകന് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.
പോസ്റ്റ് പ്രചിപ്പിച്ച ചിലര്‍ മാപ്പു പറഞ്ഞിട്ടുണ്ടെങ്കിലും. മുസ്ലീം ലീഗിന്റെ പേരില്‍ തുടങ്ങിയ ചില ഗ്രൂപ്പുകളില്‍ ഇപ്പോള്‍ ചിലര്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കബീര്‍ വയനാടിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
സഖാക്കളേ ....
സുഹൃത്തുക്കളേ....
സഹോദരീ സഹോദരന്മാരേ .....
കുറച്ച് കാലാമായല്ലോ നമ്മളെല്ലാം ഈ മുഖ പുസ്തകത്തില്‍ സംവതിക്കാന്‍ തുടങ്ങിയിട്ട് ...
ഞാന്‍ വ്യക്തമായ രാഷ്ട്രീയമുള്ളയാളാണ് തെളിച്ച് പറഞ്ഞാല്‍ ഒരു ഉറച്ച സി പി ഐ (എം)അനുഭാവി.
മുഖ പുസ്തകത്തില്‍ ആ ഒരു രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടി തന്നേയാണ് ഞാന്‍ പോസ്റ്റുകള്‍ ഇടാറുള്ളതും പ്രചരിപ്പിക്കാറുള്ളതും ...
എന്റേ ഉപ്പക്കും ഉമ്മക്കും പത്ത് മക്കള്‍ അതില്‍ ഞാനൊഴികേ എല്ലാവരും ലീഗ് അനുഭാവികളും പ്രവര്‍ത്തകരുമാണ് ...പനമരമെന്നാല് ലീഗിന്റേ കോട്ടയായിരുന്നു ഒരു കാലത്ത് എന്നാല്‍ കുറഞ്ഞ കാലമായി ആ കോട്ട കൊത്തളങ്ങള്‍ തകര്‍ന്ന് തുടങ്ങിയിരിക്കുന്നു ...ആ വിദ്വേശവും എന്റേ പ്രവര്‍ത്തനവും പിടിക്കാത്ത ലീഗിലേ അസര്‍ ബിന്‍ ഉമര്‍ സലാം ചേലേമ്പ്ര (അഷ്കര്‍ പുളിക്കണ്ടി) പോലുള്ള ചിലര്‍ മുമ്പ് ഞാന്‍ പാണക്കാട് തങ്ങള്‍ക്കെതിരേ പോസ്റ്റ് ഇട്ടെന്നും പറഞ്ഞ് iuml പനമരം പഞ്ചായത്ത് കമ്മറ്റി എന്ന ഐഡിയില്‍ പോസ്റ്റ് ചെയ്ത് സ്ക്രീന്‍ ഷോര്‍ട്ട് എടുത്ത് പപത്ത് നൂറ് പേരേയും കൂട്ടി നട്ടപ്പാതിരക്ക് പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തുകയും കേസ്സില്‍ എന്റേ പേരില്‍ നടപടിയെടുക്കാന്‍ കെ എം ഷാജി വരേ ഇടപെടുകയും(അന്ന് പോലീസ് പറഞ്ഞതാണ് കെ എം ഷാജി അടക്കം മുകളില്‍ നിന്ന് പ്രഷര്‍ ഉണ്ടെന്ന്)പിറ്റേന്ന് എന്നേ പോലീസ് സ്റ്റേഷനില്‍ വിളിച്ച് മൊഴിയെടുക്കുകയുമൊക്കേ ചെയ്തിരുന്നു പിന്നേ ആ കേസ്സ് യാതൊരു തെളിവുമില്ലാത്തത് കൊണ്ട് തള്ളിപ്പോകുകയാണുണ്ടായത് ...
ഇതേ പോലേ ഞാന്‍ ലീവിന് വരുമ്പോഴൊക്കേ അഞ്ചും ആറും കള്ളക്കേസ്സുകള്‍ എനിക്കെതിരേ ഉണ്ടായിട്ടുണ്ട് ..അതൊക്കേ രാഷ്ട്രീയ പരമായി തന്നേ നേരിട്ടിട്ടും ഉണ്ട് ....
എന്നേ കൊല്ലും തല്ലും മൂക്കില്‍ വലിക്കും എന്നൊക്കേയുള്ള ഭീഷണികള്‍ പലതവണ ഞാന്‍ സ്ക്രീന്‍ ഷോട്ടുകള്‍ പോസ്റ്റിയിട്ടുണ്ട് ..
എന്നാല്‍
ഇപ്പോള്‍ ലീഗിന്റേ വൃത്തികെട്ട അണികള്‍ ഇറങ്ങിയിരിക്കുന്നത് എന്റേ പെറ്റുമ്മയേയും എന്നേയും ചേര്‍ത്ത് വൃത്തികെട്ട രീതിയില്‍ വാര്‍ത്ത പോലേ പോസ്റ്റുണ്ടാക്കി പ്രചരിപ്പിച്ച് കൊണ്ടാണ് ..
ഈ പോസ്റ്റ് ഉണ്ടാക്കിയവനേയും പോസ്റ്റിയവനേയും കണ്ടാല്‍ ഞാനായിട്ട് ഒന്നും ചെയ്യേണ്ടതില്ല ...ലീഗുകാരായ ഉമ്മയുടേ മക്കളും കുടുംബവും തന്നേ കൊന്ന് കുഴിച്ച് ...ഈ പോസ്റ്റും വാര്‍ത്തകളും കണ്ട് കുറച്ച് ദിവസം ഭയങ്കര മാനസിക സംഘര്‍ഷത്തിലായിരുന്നു .എന്റേ ഉമ്മക്കോ എനിക്കോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റേ പൂര്‍ണ്ണ ഉത്തരവാതിത്വം ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിനും അതിന്റേ അണികള്‍ക്കുമാണ് ..പ്രത്യേകിച്ച് ഞാന്‍ മുകളില്‍ പേരെടുത്ത് പറഞ്ഞ മുസ്ലിം ലീഗുകാര്‍ക്കാണ് ...
എന്റേ ഉമ്മയും ഒരു പെണ്ണാണ് ...
ഞാനും ഒരു മനുഷ്യനാണ് ....
എനിക്ക് ഈ ഒരു പ്രശ്നത്തില്‍ നീതി കിട്ടും വരേ ഞാന്‍ പൊരുതും ...
നീതി കിട്ടിയില്ലങ്കില്‍ ചെങ്കൊടി കയ്യില്‍ മുറുകേ പിടിച്ച് പനമരം പഞ്ചായത്ത് ലീഗ് ഓഫീസിന് മുന്നില്‍ ഞാനെന്നേ അവസാനിപ്പിക്കും ..മുസ്ലിം സമുതായത്തേ വഞ്ചിക്കുന്ന മുസ്ലീം ലീഗിന്റേ നെറികെട്ട രാഷ്ട്രീയത്തിന് എതിരായി മുസ്ലിം നാമധാരികള്‍ പ്രവര്‍ത്തിച്ചാല്‍ ലീഗുകാരുടേ പ്രതികരണം എങ്ങനേയെന്ന് ലോകം അറിയാന്‍ വേണ്ടി .....
ഇതെന്റേ മാത്രം അനുഭവമല്ല...വേറേയും സഖാക്കള്‍ ഇതേ പോസ്റ്റ് അവരുടേ ഫോട്ടോ വച്ച് പോസ്റ്റിയതില്‍ മനം നൊന്ത് ഇരിക്കുന്നുണ്ട് ആ പോസ്റ്റുകളും താഴേ കമന്റായി അവരിടും തീര്‍ച്ച !!!
കാമുകിയെ കാണാനെത്തി കുടുങ്ങിയ കാമുകന് രക്ഷപ്പെട്ടത് എങ്ങനെ ?
പെരുമ്പാവൂരില്‍ കുട്ടികളെ പിഡീപ്പിച്ച വൈദികന് അറസ്റ്റില്‍