കണ്ണൂർ: സർക്കാരിന്റെ കൊ വിഡ് രോഗ പ്രതിരോധ പരിപാടികൾ അട്ടിമറിക്കാൻ ശ്രമിച്ച മുസ്ലീം ലീഗ് നേതാവിനെ അറസ്റ്റു ചെയ്തു.കൊവിഡ് 19 വൈറസ് രോഗ വ്യാപനം തടയുന്നതിനായി ഐസോലഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ബന്ധുവിനെ കടത്തികൊണ്ടു പോയതിന് കണ്ണൂർ കോർപറേഷൻ കൗൺസിലറായ മുസ്ലീം ലീഗ് നേതാവിനെ പൊലിസ് അറസ്റ്റു ചെയ്തു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
മുസ്ലിം ലീഗ് കൗൺസിലർ ഷെഫീഖാണ് കണ്ണൂരിലെ ഐസോലഷൻ വാർഡിൽ കഴിയുകയായിരുന്ന ബന്ധുവിനെ ആരോഗ്യ വകുപ്പ് അധികൃതരുടെ സമ്മതമില്ലാതെ കടത്തികൊണ്ടുപോയത്.ബാംഗളുരിൽ നിന്നെത്തിയ ബന്ധുവിനെയാണ് ഷെഫീഖ് കടത്തിക്കൊണ്ട് പോയത്.
തുടർന്ന് പൊലിസ് കടത്തികൊണ്ടു പോയ വ്യക്തിയെ കണ്ണൂരിലെ കൊ വിഡ് കെയർ ഹോമിലേക്ക് മാറ്റി. ഷെഫീഖിനെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യാൻ കണ്ണൂർ ജില്ലാ പൊലിസ് മേധാവിയതിഷ്ചന്ദ്ര ഉത്തരവിട്ടു.ഇതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.
ഇതിനിടെ നഗരത്തിൽ ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയ എട്ടു പേർക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ആറുപേരെ അറസ്റ്റ് ചെയ്തു.രണ്ടുവാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഇതോടെ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 132 ആയി. നൂറുപേരാണ് ഇതുവരെ അറസ്റ്റിലായത്.
34 വാഹനങ്ങളും ഇതുവരെ പിടിച്ചെടുത്തു.വാഹനങ്ങൾ ലോക്ക് ഡൗൺ തീരുന്ന ദിവസം മാത്രമേ തിരിച്ചു നല്‍കുകയുള്ളൂ. നിരീക്ഷണ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയ മൂന്ന് പ്രവാസികൾക്കെതിരേ പോലീസ് കേസെടുത്തു.ഇവരുടെ പാസ്പോർട്ട് റദ്ദ് ചെയ്യുകയും ചെയ്തു. അവശ്യ സർവീസിൽ ഉൾപ്പെട്ടിട്ടും ഗ്യാസ് വിതരണം ചെയ്യാത്ത ഗ്യാസ് ഏജൻസിക്കെതിരേയും പോലീസ് കേസെടുത്തു.അഞ്ജലി ഗ്യാസ് ഏജൻസിക്കെതിരേയാണ് പോലീസ് കേസെടുത്തത്.
ഗ്യാസ് സിലിണ്ടർ ആവശ്യപ്പെട്ടപ്പോൾ ഇവിടെ വന്ന് വാങ്ങണമെന്നും വീട്ടിൽ കൊണ്ടു തരുവാൻ സാധിക്കുകയില്ലെന്നും ഗ്യാസ് ഏജന്റ് പറഞ്ഞതായി വീട്ടമ്മ നൽകിയ പരാതിയിലാണ് കേസ്.ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്തിൽ കണ്ണൂർ നഗരത്തിൽ വാഹന പരിശോധന കർശനമാക്കിയിരിക്കുകയാണ്.