Thursday September 24th, 2020 - 1:55:am

മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

JB
 മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറം താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരിച്ചത്. നാലംഗസംഘമാണ് കൊല നടത്തിയതെന്നാണ് വിവരം. കൊലയ്ക്ക് പിന്നില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. നേരത്തെ സിപിഎം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശമാണിത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ താനൂരില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം അഞ്ചുടിയില്‍ ഒരാള്‍ മരണപ്പെടാന്‍ ഉണ്ടായ സാഹചര്യവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വി.അബ്ദുറഹിമാന്‍ എം. എല്‍.എ ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകണമെന്നും തീരദേശത്ത് എന്നും സമാധാനം പുലരാന്‍ മാതൃകാപരമായി കുറ്റവാളികളെ ശിക്ഷിക്കണമെന്നും എം. എല്‍. എ പറഞ്ഞു.

 

English summary
muslim leagu worker killed in malappuram
topbanner

More News from this section

Subscribe by Email