Friday April 3rd, 2020 - 3:43:pm
topbanner

പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലിം ലീഗ് സ്വന്തം നിലയില്‍ പ്രക്ഷോഭം നടത്തും

JB
പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലിം ലീഗ് സ്വന്തം നിലയില്‍ പ്രക്ഷോഭം നടത്തും

പൗരത്വ നിയമഭേദഗതിക്കെതിരെ സ്വന്തം നിലയില്‍ സമരവുമായി മുന്നോട്ടുപോകാന്‍ മുസ്ലിം ലീഗ് തീരുമാനം. പൗരത്വം നമ്മുടെ അവകാശം; അഭിമാനം എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് സ്ഥാപക ദിനമായ മാര്‍ച്ച് 10ന് പഞ്ചായത്ത് തല ജനകീയ കൂട്ടായ്മകളും വാര്‍ഡ് തലത്തില്‍ ദിനാചരണങ്ങളും നടത്തും. മാര്‍ച്ച് 21 ന് ലോക വംശീയ വിരുദ്ധ ദിനത്തില്‍ ഭരണകൂട വംശവെറിക്കും വര്‍ഗീയതക്കുമെതിരെ മണ്ഡലം തലങ്ങളില്‍ ബഹുജനങ്ങളെ പങ്കെടുപ്പിച്ച് രാപ്പകല്‍ ഇരുപ്പ് സമരം സംഘടിപ്പിക്കും. ഇന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതിയുടെതാണ് തീരുമാനം. പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് സജീവമായ പ്രക്ഷോഭരംഗത്തില്ലെന്ന് ആക്ഷേപമുയരുന്നതിനിടെയാണ് ലീഗ് തീരുമാനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭരംഗത്ത് സജീവമാകേണ്ടതിന്റെ ആവശ്യം കോണ്‍ഗ്രസ് നേതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി യോഗത്തെ അറിയിച്ചു. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ മറ്റുവഴികള്‍ അന്വേഷിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പാണക്കാട് ഹൈദരലി തങ്ങളെ ടെലിഫോണില്‍ വിളിച്ച് പ്രക്ഷോഭരംഗത്ത് മുന്നിലുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കെതിരെ കലാപം അഴിച്ചുവിടുന്ന പൊലീസ്- സംഘ്പരിവാര്‍ ഭീകരതയെ യോഗം അപലപിച്ചു. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട കേന്ദ്ര സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. അക്രമങ്ങള്‍ തടയുന്നതിന് പകരം പൊലീസ് നിഷ്‌ക്രിയമായി നോക്കി നില്‍ക്കുന്നു. ദുരൂഹമായ നിലപാടുകളുമായി സംഘ്പരിവാറിന് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയാണ് ഡല്‍ഹി പൊലീസ്. അമ്പേ പരാജയമായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവെച്ചൊഴിയണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കലാപത്തിന് ആഹ്വാനം ചെയ്യുകയും നേതൃത്വം നല്‍കുകയും ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്ര എം.പിക്കെതിരെ രാജ്യദ്രോഹ കുറ്റത്തന് കേസ്സെടുത്ത് അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

 

Read more topics: muslim leagu, caa protest,
English summary
muslim leagu react on caa protest
topbanner

More News from this section

Subscribe by Email