Tuesday July 14th, 2020 - 6:01:am

യുഡിഎഫിന് കേരളത്തില്‍ 17 സീറ്റില്‍ വിജയം ഉറപ്പ്; ഇരുപതില്‍ ഇരുപത് കിട്ടിയാലും അത്ഭുതമില്ലെന്ന് ലീഗ്

JB
യുഡിഎഫിന് കേരളത്തില്‍ 17 സീറ്റില്‍ വിജയം ഉറപ്പ്; ഇരുപതില്‍ ഇരുപത് കിട്ടിയാലും അത്ഭുതമില്ലെന്ന് ലീഗ്

കോഴിക്കോട് : ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് ഇരുപതില്‍ ഇരുപത് സീറ്റ് നേടിയാലും അത്ഭുതപ്പെടാനില്ലെന്ന് മുസ്ലിം ലീഗ് വിലയിരുത്തല്‍. എന്‍ഡിഎയ്ക്ക് ഒരു സീറ്റുപോലും ലഭിക്കില്ല. പിന്നോക്ക, ന്യൂനപക്ഷ വോട്ടുകല്‍ ഒന്നിച്ച് യുഡിഎഫിന് കിട്ടി. യുഡിഎഫിന് കേരളത്തില്‍ 17 സീറ്റില്‍ വിജയം ഉറപ്പാണെന്നും ലീഗ് പ്രവര്‍ത്തകസമിതി യോഗം വിലയിരുത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശക്തമായ ത്രികോണ മല്‍സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ മൂന്നിടത്തും യുഡിഎഫിന് വിജയസാധ്യതയുണ്ട്. ശബരിമല വിഷയത്തില്‍ സിപിഎമ്മില്‍ നിന്നും വോട്ടു ചോര്‍ന്നുവെന്നും നേതൃയോഗം വിലയിരുത്തി.

മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടി 2,10,000 മുതല്‍ രണ്ടര ലക്ഷം വരെ വോട്ടുകള്‍ക്ക് വിജയിക്കും. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം 70,000 നും 75,000 നും മധ്യേയാകും. രണ്ടിനും രണ്ടര ലക്ഷത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് വയനാട്ടില്‍ രാഹുല്‍ഗാന്ധി വിജയിക്കുമെന്നും ലീഗ് നേതൃയോഗം വിലയിരുത്തി.

 

English summary
muslim leagu evaluation of loksabaha election 2019
topbanner

More News from this section

Subscribe by Email