Tuesday July 14th, 2020 - 5:17:am

നിയമസഭാ തെരഞ്ഞെടുപ്പില്‍ 5 സീറ്റ് അധികം ആവശ്യപ്പെടാനൊരുങ്ങി മുസ്ലീം ലീഗ്

JB
നിയമസഭാ തെരഞ്ഞെടുപ്പില്‍ 5 സീറ്റ് അധികം ആവശ്യപ്പെടാനൊരുങ്ങി മുസ്ലീം ലീഗ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനുള്ള തീരുമാനവുമായി മുസ്ലീംലീഗ്. അഞ്ച് സീറ്റുകള്‍ അധികമായി ആവശ്യപ്പെടാന്‍ തീരുമാനിച്ചെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒപ്പമുണ്ടായിരുന്ന ജനതാദള്‍ മുന്നണി വിട്ടതും ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടേതുള്‍പ്പെടെയുള്ള വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ചൂണ്ടിക്കാട്ടിയാകും ലീഗ് അധിക സീറ്റിന് അവകാശവാദമുന്നയിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വയനാട്, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലാകും ലീഗ് അധിക സീറ്റുകള്‍ ആവശ്യപ്പെടുക. ഇതില്‍ കോഴിക്കോട് ഒഴികെ മറ്റെങ്ങും ലീഗിന് സീറ്റില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി പ്രഥമിക ചര്‍ച്ച നടത്തിക്കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനാതാദള്‍ ഏഴു സീറ്റുകളിലാണ് മത്സരിച്ചത്. എന്നാല്‍ അവര്‍ മുന്നണി വിട്ട സാഹചര്യത്തില്‍ അഞ്ചു സീറ്റുകള്‍ തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 24 സീറ്റാണ് ലീഗിന് യു.ഡി.എഫ് ലീഗിന് നല്‍കിയത്. അതില്‍ 18 ലും വിജയിച്ചു. അതേസമയം 86 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 22 സീറ്റില്‍ മാത്രമെ വിജയിക്കാനായുള്ളൂ. തെരഞ്ഞെടുപ്പിലെ ഈ പ്രകടനം കൂടി വിലയിരുത്തിയാണ് കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യം ലീഗില്‍ ഉയര്‍ന്നു വന്നത്.

വയനാട്ടില്‍ കല്‍പ്പറ്റയും കോഴിക്കോട് ജില്ലയിലെ നാദാപുരം, കുന്ദമംഗലം മണ്ഡലങ്ങളുമാണ് ലീഗ് നോട്ടമിട്ടിരിക്കുന്നത്. കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, ആലപ്പുഴയിലെ അമ്പലപ്പുഴ സീറ്റുകളും ആവശ്യപ്പെട്ടേക്കാം. ഈ രണ്ട് സീറ്റുകളിലും വിജയസാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടാണ് ജില്ലാ കമ്മിറ്റികള്‍ നല്‍കിയിരിക്കുന്നത്. കൊല്ലം ജില്ലയില്‍ പാര്‍ട്ടിയുടെ കൈവശമുള്ള പുനലൂര്‍ സീറ്റില്‍ ജയസാധ്യത കുറവാണെന്നാണ് ജില്ലാ നേതൃത്വത്തിന്റെ റിപ്പോര്‍ട്ട്. ഇതിനു പകരമായി കരുനാഗപ്പള്ളി വേണമെന്നും ആവശ്യപ്പെടും.

 

English summary
muslim leagu want more 5 seat to udf
topbanner

More News from this section

Subscribe by Email