Thursday June 4th, 2020 - 5:00:pm

ദാഹിക്കുമ്പോഴാണ് വെള്ളം കൊടുക്കേണ്ടത്, അല്ലാതെ മരിച്ചിട്ടല്ല എന്ന വാചകമാണ് എനിക്ക് പിണറായിയോട് പറയാനുള്ളത്'; വിമര്‍ശനവുമായി മുരളീധരന്‍

suji
 ദാഹിക്കുമ്പോഴാണ് വെള്ളം കൊടുക്കേണ്ടത്, അല്ലാതെ മരിച്ചിട്ടല്ല എന്ന വാചകമാണ് എനിക്ക് പിണറായിയോട് പറയാനുള്ളത്'; വിമര്‍ശനവുമായി മുരളീധരന്‍

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷവിമര്‍ശവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്. പ്രളയദുരിതാശ്വാസകാലത്ത് പ്രഖ്യാപിച്ചിരുന്ന അടിയന്തരസഹായമായ പതിനായിരം രൂപ ലഭിക്കാത്തതില്‍ മനംനൊന്ത് വയനാട് സ്വദേശിയായ സനല്‍ ആത്മഹത്യ ചെയ്താണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരായുള്ള കേന്ദ്രമന്ത്രിയുടെ വിമര്‍ശം. ഇത് കേരളമാണ് എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ഉള്ളു പൊള്ളയായ വാഗ്ദാനക്കൂമ്പാരത്തിന്റെ യാഥാര്‍ത്ഥ്യം ജനം തിരിച്ചറിയുകയാണെന്ന് ഫേസ്ബുക്കില്‍ മുരളീധരന്‍ കുറിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത വയനാട് മേപ്പാടി തൃക്കൈപ്പറ്റയില്‍ നിന്ന് ഇന്ന് കേട്ടു. പള്ളിക്കവല മൂഞ്ഞനാലില്‍ സനലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും 10,000 രൂപ അടിയന്തര ധനസഹായം പോലും ലഭിച്ചിരുന്നില്ലെന്നും, ഇതില്‍ മനംനൊന്താണ് യുവാവ് മരിച്ചതെന്നും കുടുംബം ആരോപിച്ചത് വെറുതെയല്ല.തഹസില്‍ദാര്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ, 'അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതികത്വം കാരണം പാസായ ധനസഹായം സനലിന് കൈമാറാന്‍ കഴിഞ്ഞില്ല'
ദാഹിക്കമ്പോഴാണ് വെള്ളം കൊടക്കേണ്ടത്, അല്ലാതെ മരിച്ചിട്ടല്ല എന്ന വാചകമാണ് എനിക്കും ശ്രീ. പിണറായി വിജയനോട് പറയാനുള്ളത്. ലൈഫ് പദ്ധതിയില്‍ നിങ്ങള്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ട രണ്ടു ലക്ഷം പുഞ്ചിരിയുടെയും ശോഭ കെടുത്തുകയാണ് സനലിന്റെ കുടുംബത്തിന്റെ കണ്ണീര്‍. പ്രളയ സഹായം അര്‍ഹരിലെത്തിക്കാതെ സ്വന്തം അക്കൗണ്ടിലെത്തിച്ച ഭാരവാഹിയെ സിപിഎം അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത് അധിക ദിവസം മുമ്പല്ല. ഇത് കേരളമാണ് എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ഉള്ളു പൊള്ളയായ വാഗ്ദാനക്കൂമ്പാരത്തിന്റെ യാഥാര്‍ത്ഥ്യം ജനം തിരിച്ചറിയുകയാണ്. തീരാനഷ്ടം, പാവപ്പെട്ട ആ കുടുംബത്തിനാണ്. സനലിന്റെ ജീവനെടുത്തവര്‍ സഹായപ്പെരുമഴയുമായി ഓടിക്കൂടുകയാണിപ്പോള്‍.... ഇനിയെങ്കിലും പിണറായി സര്‍ക്കാര്‍ പ്രഹസനമവസാനിപ്പിച്ച് പ്രവൃത്തിയിലേക്ക് കടക്കണം എന്നേ എനിക്ക് പറയാനുള്ളൂ .. ചുവപ്പുനാടക്കുരുക്കില്‍ പൊലിഞ്ഞ സനിലിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കചേരുന്നു, ആദരാഞ്ജലിയര്‍പ്പിക്കുന്നു'.

 

English summary
muralidharan against pinarayi in sanal suicide
topbanner

More News from this section

Subscribe by Email