Monday November 18th, 2019 - 12:56:pm
topbanner

സിപി എമ്മിന്റെ അടിയന്തിരം കണ്ടിട്ടേ പിണറായി ഒഴിയൂവെന്ന് കെ മുരളീധരന്‍

suji
സിപി എമ്മിന്റെ അടിയന്തിരം കണ്ടിട്ടേ പിണറായി ഒഴിയൂവെന്ന് കെ മുരളീധരന്‍

പിണറായി വിജയന്‍ അവസാനത്തെ സിപിഎം മുഖ്യമന്ത്രിയാവാനുള്ള ശ്രമത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാര്‍ട്ടിയുടെ അടിയന്തരം കണ്ടിട്ടേ പിണറായി പോകു. കേരള സര്‍ക്കാരിനും കേന്ദ്രത്തിനുമെതിരായ ജനവികാരം കേരളത്തിലുണ്ടായി. ശബരിമല വിഷയത്തിലുള്ള ജനവികാരവും സംസ്ഥാന സര്‍ക്കാരിന് എതിരായെന്ന് മുരളീധരന്‍ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാജിവക്കണോ വേണ്ടയോയെന്ന് പിണറായി തീരുമാനിക്കണം. 2004ല്‍ കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടാത്ത സാഹചര്യം ഉണ്ടായിരുന്നപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി രാജിവച്ചിരുന്നു. അതൊരു ജനാധിപത്യ മാതൃകയായിരുന്നു. പക്ഷെ അദ്ദേഹത്തിന് അത്തരം മാതൃകകള്‍ ഒന്നും പരിചയം ഇല്ലാത്തത് കൊണ്ട് ഞാന്‍ അത് പ്രതീക്ഷിക്കുന്നില്ല. തനിക്ക് അവസാന സിപിഎം മുഖ്യമന്ത്രിയാകണമെന്നാണ് പിണറായിയുടെ ആഗ്രഹം. അത് ആരു വിചാരിച്ചാലും മാറ്റാന്‍ കഴിയില്ല. സിപിഎമ്മിന് അവശേഷിക്കുന്നത് കേരളം മാത്രമാണ്. അവിടെ കൂടി അതിന്റെ അടിയന്തിരം കഴിഞ്ഞിട്ടേ പിണറായി ഒഴിയുവെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.

Read more topics: muralidharan,pinarayi
English summary
muralidharan against pinarayi
topbanner

More News from this section

Subscribe by Email