Sunday July 12th, 2020 - 3:33:am

ബെഹ്‌റയുടെ ബ്രിട്ടന്‍ യാത്ര ദുരൂഹം ; വിവാദ സ്വകാര്യ കമ്പനിയ്ക്കും യുകെയുമായി ബന്ധമുണ്ട് ; വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഡിജിപി മാറേണ്ടിവരുമെന്ന് വി മുരളീധരന്‍

suji
ബെഹ്‌റയുടെ ബ്രിട്ടന്‍ യാത്ര ദുരൂഹം ; വിവാദ സ്വകാര്യ കമ്പനിയ്ക്കും യുകെയുമായി ബന്ധമുണ്ട് ; വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഡിജിപി മാറേണ്ടിവരുമെന്ന് വി മുരളീധരന്‍

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ബ്രിട്ടന്‍ യാത്ര ദുരൂഹമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വിവാദ സ്വകാര്യ കമ്പനിക്കും യുകെ ബന്ധമുണ്ട്. സിഎജി പറഞ്ഞ വിഷയങ്ങള്‍ കേന്ദ്രത്തിന് മുന്നിലുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഡിജിപി മാറേണ്ടിവരുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിവാദ കമ്പനിയ്ക്ക് യുകെ ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ഡിജിപി ഔദ്യോഗിക സന്ദര്‍ശനത്തിലോ അതോ സ്വകാര്യ സന്ദര്‍ശനത്തിലോ പോകുന്നതെന്നതില്‍ ദുരൂഹതയുണ്ട്. ഔദ്യോഗിക സന്ദര്‍ശനത്തിനാണ് പോയതെങ്കില്‍ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അറിയിക്കണം, മുരളീധരന്‍ പറഞ്ഞു.

വിഷയം ഔപചാരികമായി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ എത്തിയിട്ടില്ല. വിഷയത്തെ കുറിച്ച് ആഭ്യന്തര വകുപ്പിന് അറിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more topics: muralidharan,behra, london visit
English summary
muralidharan against behra london visit
topbanner

More News from this section

Subscribe by Email