Wednesday April 8th, 2020 - 7:44:am
topbanner

ബിജെപി ഭരിക്കുന്ന രാജ്യത്തെ സംസ്ഥാനങ്ങളില്‍ ജനാധിപത്യം അട്ടിമറിക്കപ്പെട്ടേക്കാമെന്ന് മുരളീധരന്‍

suji
ബിജെപി ഭരിക്കുന്ന രാജ്യത്തെ സംസ്ഥാനങ്ങളില്‍ ജനാധിപത്യം അട്ടിമറിക്കപ്പെട്ടേക്കാമെന്ന് മുരളീധരന്‍

ബിജെപി ഭരിക്കുന്ന രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലെ പോലെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടേക്കാമെന്ന് കെ മുരളീധരന്‍. രാജ്യത്ത് ജനാധിപത്യം എത്രത്തോളം അട്ടിമറിക്കപ്പെടും എന്നതിന്റെ ഉദാഹരണമാണ് മഹാരാഷ്ട്രയില്‍ കണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേന്ദ്ര ഏജന്‍സികളെ വെച്ച് എങ്ങനെ ജനാധിപത്യം അട്ടിമറിക്കാം എന്നതാണ് മഹാരാഷ്ട്രയില്‍ കണ്ടത്. കശ്മീര്‍ പോലെ നാളെ കേരളത്തേയും കീറി മുറിച്ചേക്കാമെന്നും കെ മുരളീധരന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് എന്‍സിപിയെ വിഭജിക്കുകയാണുണ്ടായത്. ബിജെപിയെ കൂട്ട് പിടിച്ച് കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനാണ് കേരളത്തില്‍ സി.പി.എമ്മിന്റെ ശ്രമമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

കോഴിക്കോട് പാര്‍ട്ടി സെക്രട്ടറി സംസാരിക്കുന്നത് ബി.ജെ.പിയുടെ ഭാഷയിലാണ്, ന്യൂനപക്ഷത്തിനെതിരെയാണ് സി.പി.എം നിലപാടെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നത് നരേന്ദ്രമോദിയുടെ ശൈലിയാണെന്നും ലാവ്‌ലിന്‍ കേസാകാം ഇതിന് കാരണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി എന്‍.സി.പി സഖ്യമുണ്ടാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് എന്‍സിപി കൂട്ടുകെട്ടിനെ സിപിഎം ന്യായീകരിക്കുന്നത് ശരദ് പവാറിന്റെ പക്ഷത്താണെന്ന് പറഞ്ഞായിരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

 

Read more topics: muralidharan, maharashtra twist
English summary
muralidharan about maharashtra twist
topbanner

More News from this section

Subscribe by Email