Wednesday December 1st, 2021 - 2:50:pm

കള്ളവോട്ട് നടന്ന സ്ഥലങ്ങളില്‍ റീപോളിങ് വേണമെന്ന് മുല്ലപ്പള്ളി

BI
 കള്ളവോട്ട് നടന്ന സ്ഥലങ്ങളില്‍ റീപോളിങ് വേണമെന്ന് മുല്ലപ്പള്ളി

കള്ളവോട്ട് നടന്നതും പോളിങ് 90 ശതമാനത്തില്‍ കൂടുതല്‍ രേഖപ്പെടുത്തിയതുമായ സ്ഥലങ്ങളില്‍ റീപോളിങ് നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കള്ളവോട്ട് വ്യാപകമായി നടന്നതിന് തെളിവാണ് ചില ബൂത്തുകളില്‍ പോളിങ് 90 ശതമാനം കഴിഞ്ഞതെന്ന് അദ്ദേഹം ആരോപിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുഖ്യമന്ത്രിയുടെയും വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെയും സ്വന്തം പഞ്ചായത്തിലെയും പോളിങ് ബൂത്തുകളിലെയും മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കണം. ഇവിടങ്ങളില്‍ ക്രമാതീതമായി കള്ളവോട്ട് നടന്നിട്ടുണ്ട്. കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ധൈര്യമുണ്ടോയെന്നും മുല്ലപ്പള്ളി ചോദിച്ചു.

നീതിപൂര്‍വമായി തിരഞ്ഞെടുപ്പ് നടത്തിയാല്‍ മലബാറിലെ ഒരു മണ്ഡലത്തില്‍ പോലും സി.പി.എമ്മിന് വിജയിക്കാനാവില്ല. കള്ളവോട്ട് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ അടിയന്തരനടപടി സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനോടുള്ള വിശ്വാസ്യത നഷ്ടപ്പെടും. റീപോളിങ് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നല്‍കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

 

 

English summary
mullappally ramachandran s want re- polling conduct
topbanner

More News from this section

Subscribe by Email