Wednesday December 1st, 2021 - 3:22:pm

സുകുമാരന്‍ നായര്‍ മാന്യന്‍ ; ബിജെപിയില്‍ ചേരില്ല ; മുല്ലപ്പള്ളി രാമചന്ദ്രന്‍

suji
സുകുമാരന്‍ നായര്‍ മാന്യന്‍ ; ബിജെപിയില്‍ ചേരില്ല ; മുല്ലപ്പള്ളി രാമചന്ദ്രന്‍

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ പുകഴ്ത്തി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സുകുമാരന്‍ നായര്‍ അടിമുടി മാന്യനാണെന്നും അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് കരുതുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്‍എസ്എസ് സിപിഎമ്മിന്റെ പോഷകസംഘടനയാണെന്ന് വിചാരിക്കരുതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സുകുമാരന്‍ നായരെ അധിക്ഷേപിച്ചത് തെറ്റാണെന്ന് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. എന്‍എസ്എസ് അല്ല സിപിഎം ആണ് മാടമ്പിത്തരം കാണിക്കുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ അഭിപ്രായം. എന്‍എസ്എസ് കേരളത്തിന് നല്‍കിയത് വലിയ സംഭാവനയാണെന്നും എന്നാല്‍ സാഹിത്യ അക്കാദമി പുറത്തിറക്കിയ നവോത്ഥാന നായകരുടെ പട്ടികയില്‍ മന്നത്തു പദ്മനാഭനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. എന്‍എസ്എസ് വെറുമൊരു സാമുദായിക സംഘടനയല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

Read more topics: mullappally ramachandran, nss
English summary
mullappally ramachandran praise nss
topbanner

More News from this section

Subscribe by Email