Wednesday December 1st, 2021 - 3:14:pm

ശബരിമലയെ അയോദ്ധ്യപോലെ യുദ്ധ ഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന് മുല്ലപ്പള്ളി

suji
ശബരിമലയെ അയോദ്ധ്യപോലെ യുദ്ധ ഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന് മുല്ലപ്പള്ളി

ശബരിമലയെ അയോദ്ധ്യയെ പോലെ യുദ്ധഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആലപ്പുഴയില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് മുല്ലപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ നടക്കുന്ന സമരങ്ങളില്‍ കൊടിപിടിച്ചു രാഷ്ട്രീയം കലര്‍ത്തുരുതെന്ന പന്തളം രാജകുടുംബത്തിന്റെ അഭിപ്രായം അംഗീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതിനിടെ കേരളത്തിലുണ്ടായ പ്രളയം ഡാം ദുരന്തമാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം നയിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.എല്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലും കഴിവും കാര്യശേഷിയും പ്രവര്‍ത്തന സന്നദ്ധതയും ഉള്ളവരെ മാത്രമേ നിലനിര്‍ത്തുകയുള്ളൂവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

 

Read more topics: mullappally ramachandran, bjp
English summary
mullappally ramachandran comments about bjp move
topbanner

More News from this section

Subscribe by Email