Wednesday December 1st, 2021 - 3:25:pm

മിക്ക വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും എംഎല്‍എ ക്വാര്‍ട്ടേഴ്‌സിന്റെ മുറിയില്‍ കഴിഞ്ഞുകൂടുന്നു; യുവനേതൃത്വത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

JB
മിക്ക വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും എംഎല്‍എ ക്വാര്‍ട്ടേഴ്‌സിന്റെ മുറിയില്‍ കഴിഞ്ഞുകൂടുന്നു; യുവനേതൃത്വത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊച്ചി:സമൂഹമാധ്യമങ്ങളില്‍ വിപ്ലവം നടത്തുന്ന യുവനേതൃത്വത്തെയല്ല സംസ്ഥാനത്തിന് ആവശ്യമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മിക്ക വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും എംഎല്‍എ ക്വാര്‍ട്ടേഴ്‌സിന്റെ മുറിയില്‍ കഴിഞ്ഞുകൂടുകയാണ്. അത്തരത്തിലൊരു യുവനിരയെ സംസ്ഥാനത്തിന് ആവശ്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ടിഎം ജേക്കബ് സ്മാരക ട്രസ്റ്റിന്റെ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്‌ക്കാരം പി ടി തോമസിന് നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. ടി എം ജേക്കബായിരുന്നു ജലവിഭവ വകുപ്പ് മന്ത്രിയെങ്കില്‍ സംസ്ഥാനം പ്രളയത്തില്‍ മുങ്ങുകില്ലായിരുന്നെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു.

 

 

English summary
mullappally ramachandran against congress young leaders
topbanner

More News from this section

Subscribe by Email