Sunday April 5th, 2020 - 2:33:am
topbanner

മനുഷ്യശൃംഖല നാടിനെ ബന്ദിയാക്കുന്ന സമരം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Anusha unni
മനുഷ്യശൃംഖല നാടിനെ ബന്ദിയാക്കുന്ന സമരം : മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : മനുഷ്യശൃംഖലയെന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി വലിയ പ്രഹസനമാണെന്നും അത് നാടിനെ ബന്ദിയാക്കുന്ന സമരമാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പൗരത്വ പ്രശ്‌നത്തെ രാഷ്ട്രീയ വല്‍ക്കരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്റലിജന്‍സിനെ ഉപയോഗിച്ച്‌ ഹിന്ദുക്കളുടെ വികാരം മനസിലാക്കിയ ശേഷമാണ് മനുഷ്യശൃംഖല തീര്‍ക്കാര്‍ മുഖ്യമന്ത്രിയും ഇടത് മുന്നണിയും തയ്യാറെടുക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഇന്ന് വൈകുന്നേരം നാല് മണിക്ക് കാസർഗോഡ് മുതല്‍ കളിയിക്കാവിള വരെ എഴുപത് ലക്ഷത്തോളം ആളുകള്‍ ശൃംഖലയില്‍ കണ്ണികളാകുമെന്നാണ് എല്‍ഡിഎഫ് അറിയിച്ചത്. തുടര്‍ന്ന് ഭരണഘടനയുടെ ആമുഖം ഒരേസമയം വായിക്കും. കാസർഗോഡ് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിളളയും കളിയിക്കാവിളയില്‍ അവസാന കണ്ണിയായി എംഎ ബേബിയും അണിനിരക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍,സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരം പാളയത്ത് രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ കണ്ണിചേരും. പ്രതിജ്ഞയ്ക്ക് ശേഷം വിവിധ കേന്ദ്രങ്ങളില്‍ പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്.

English summary
mullappalli ramachandran against human giant
topbanner

More News from this section

Subscribe by Email