Friday November 15th, 2019 - 7:16:pm
topbanner

കെ.സുധാകരന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി

JB
കെ.സുധാകരന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രായത്തെ അധിക്ഷേപിച്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധാകരന്റെ പരാമര്‍ശത്തില്‍ വിഷമമുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നതായും മുല്ലപ്പള്ളി വി.എസിനെ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വി.എസിന്റെ തൊണ്ണൂറ്റിയാറാം ജന്മദിനത്തോട് അനുബന്ധിച്ച് ആശംസകള്‍ അറിയിക്കാന്‍ ഫോണ്‍ ചെയ്യുന്നതിനിടെ ആയിരുന്നു മുല്ലപ്പള്ളിയുടെ ഖേദപ്രകടനം. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു വി.എസിന്റെ പ്രായത്തെ അധിക്ഷേപിച്ച് കെ.സുധാകരന്‍ പരാമര്‍ശം നടത്തിയത്.

വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് രാജ്യം പ്രതീക്ഷിക്കേണ്ടത് എന്നായിരുന്നു വിവാദ പരാമര്‍ശം. തൊണ്ണൂറാം വയസില്‍ എടുക്കുക, നടക്കുക എന്നൊരു ചൊല്ലുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. സുധാകരന്റെ പരാമര്‍ത്തിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നത്.

വി.എസിന്റെ പ്രായത്തെക്കുറിച്ച് പറയുന്ന സുധാകരന് 71 വയസായെന്ന കാര്യം മറക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഖേദപ്രകടവുമായി മുല്ലപ്പള്ളി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

 

English summary
mullapilli apology to vs achuthanadan
topbanner

More News from this section

Subscribe by Email