Tuesday February 25th, 2020 - 5:27:am
topbanner

മുല്ലപ്പെരിയാർ കേസ്; ഉന്നതാധികാര സമിതി ഇന്ന് അണക്കെട്ട് സന്ദർശിക്കും

JB
മുല്ലപ്പെരിയാർ കേസ്; ഉന്നതാധികാര സമിതി ഇന്ന് അണക്കെട്ട് സന്ദർശിക്കും

മുല്ലപ്പെരിയാർ കേസിൽ സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഇന്ന് അണക്കെട്ട് സന്ദർശിക്കും. വേനൽക്കാലത്ത് അണക്കെട്ടിൽ നടത്തേണ്ട അറ്റകുറ്റപ്പണികളുടെ മുന്നോടിയായാണ് പരിശോധന.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേന്ദ്ര ജലക്കമ്മിഷൻ ചീഫ് എഞ്ചിനീയർ ഗുൽസൻ രാജിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഇന്ന് ഉച്ചയോടെ മുല്ലപ്പെരിയാറിലെത്തും. പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവെ, ഗാലറി എന്നിവിടങ്ങളിൽ സമിതി പരിശോധന നടത്തും.ഈ മാസം 22 ന് അഞ്ചംഗ ഉപസമിതി അണക്കെട്ട് സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 13 ഷട്ടറുകളിൽ ഒന്ന്, എട്ട്, ഒൻപത് എന്നിവ ഉയർത്തി പരിശോധിച്ചു. നിലവിൽ 119 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. മിനിറ്റിൽ 41.3 ലിറ്ററാണ് സ്വീപ്പേജ് വെള്ളത്തിന്റെ അളവ്.

English summary
mullaperiyar case committee to visit dam today
topbanner

More News from this section

Subscribe by Email