Wednesday February 26th, 2020 - 3:23:pm
topbanner

തോറ്റയാള്‍ക്ക് കാബിനറ്റ് പദവി കേട്ടുകേള്‍വിയില്ലാത്ത കാര്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

RA
തോറ്റയാള്‍ക്ക് കാബിനറ്റ് പദവി കേട്ടുകേള്‍വിയില്ലാത്ത കാര്യമെന്ന്  മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍ക്ക് കാബിനറ്റ് പദവി നല്‍കുന്നത് കേരളചരിത്രത്തില്‍ കേട്ടുകേഴ്വി പോലും ഇല്ലാത്ത കാര്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രളയ സെസ് പിരിക്കുന്നത് ഇത്തരം ധൂര്‍ത്തിനാണ്. മന്ത്രിയുടെ കാബിനറ്റ് റാങ്കോടെയാണ് ആറ്റിങ്ങലില്‍ നിന്ന് ലോക്സഭയിലേക്കു മത്സരിച്ചു തോറ്റ എ. സമ്പത്തിനെ ഡല്‍ഹിയില്‍ നിയമിച്ചിരിക്കുന്നത്.

വീട്, കാര്‍, സ്റ്റാഫ്, ഡ്രൈവര്‍, അലവന്‍സുകള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും കനത്ത ശമ്പളത്തോടൊപ്പം നല്കേണ്ടി വരും. ഡല്‍ഹിയില്‍ നിന്നു കാര്യങ്ങള്‍ നേടാനാണെങ്കില്‍ കേരള ഹൗസും അനുഭവസമ്പത്തുള്ള  ഐ.എ.എസുകാരുമുണ്ട്. അവര്‍ക്കില്ലാത്ത എന്തു പ്രാഗത്ഭ്യമാണ് ഒരു തോറ്റ സ്ഥാനാര്‍ത്ഥിക്കുള്ളതെന്ന് മുല്ലപ്പള്ളി ചോദിച്ചു.

പ്രളയത്തിന്റെ ഒന്നാം വാര്‍ഷികം അടുത്തെത്തിയിട്ടും പ്രളയബാധിതര്‍ക്ക് സഹായമൊന്നും ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ്  സര്‍ക്കാര്‍ ധൂര്‍ത്തിനു പുതിയ വഴികള്‍ കണ്ടെത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
mullapally critized a sampath issue
topbanner

More News from this section

Subscribe by Email