Sunday March 29th, 2020 - 4:50:am
topbanner

മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും മികച്ച നടന്‍ മോഡി തന്നെ: മുകേഷ്

Jikku Joseph
മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും മികച്ച നടന്‍ മോഡി തന്നെ: മുകേഷ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡി മികച്ച നടനാണെന്ന് നടനും എംഎല്‍എയുമായ മുകേഷ് നിയമസഭയില്‍ പറഞ്ഞു. ഇന്നലെ നടന്ന ബജറ്റ് ചര്‍ച്ചയിലായിരുന്നു മുകേഷിന്റെ പരിഹാസത്തോടെയുളള വിമര്‍ശനം. ദേശീയ സിനിമാ അവാര്‍ഡിന് പരിഗണിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ മികച്ച നടനായി തെരഞ്ഞെടുക്കുമായിരുന്നെന്നും മുകേഷ് നിയമസഭയില്‍ പറഞ്ഞു.

നോട്ട് അസാധുവാക്കലിലൂടെ ജനങ്ങളെ ദുരിതത്തിലാക്കിയ മോഡി അതൊക്കെ ജനങ്ങള്‍ക്ക് ഗുണം ചെയ്തെന്ന് നടിക്കുകയാണ്. മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും മികച്ച രീതിയിലാണ് നരേന്ദ്രമോഡി അഭിനയിക്കുന്നതെന്നും മുകേഷ് പറഞ്ഞു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ പ്രതികളെ പിടികൂടാന്‍ സര്‍ക്കാരിന് സാധിച്ചു. സംഭവത്തിന്റെ ഏഴാംനാള്‍ ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്താന്‍ ഇത് കാരണമായെന്നും ഈ ധീരതയാണ് കുട്ടികളും സ്ത്രീകളും പാഠമാക്കേണ്ടതെന്നും മുകേഷ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: mukesh, narendra modi, assembly
English summary
mukesh saying about narendra modi on assembly
topbanner

More News from this section

Subscribe by Email