Sunday December 8th, 2019 - 2:45:pm
topbanner

കാരുണ്യ ലോട്ടറിയുടെ പരസ്യത്തിന് പ്രതിഫലം വാങ്ങിയിട്ടില്ല: മുകേഷ്

NewsDesk
കാരുണ്യ ലോട്ടറിയുടെ പരസ്യത്തിന് പ്രതിഫലം വാങ്ങിയിട്ടില്ല: മുകേഷ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ താന്‍ ആറ് ലക്ഷം രൂപ വാങ്ങിയെന്ന സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ ആരോപണം തള്ളി നടനും കൊല്ലത്തെ ഇടത് സ്ഥാനാര്‍ത്ഥിയുമായ മുകേഷ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ സുരാജ് വെഞ്ഞാറമ്മൂടും ദിലീപും വരെ ഒട്ടേറെ താരങ്ങള്‍ കാരുണ്യ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും അതില്‍ മുകേഷിന് മാത്രമാണ് പണം നല്‍കിയതെന്നുമായിരുന്നു വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് ഭാഗ്യക്കുറി ഡയറക്ടര്‍ മറുപടി നല്‍കിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് ഫേസ്ബുക്കില്‍ മുകേഷ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കാരുണ്യ ലോട്ടറിയുടെ ആദ്യത്തെ ആറ് പരസ്യങ്ങള്‍ സംവിധാനം ചെയ്തത് തന്റെ സഹോദരിയായ സന്ധ്യ രാജേന്ദ്രന്‍ ആയിരുന്നുവെന്ന് മുകേഷ് പറയുന്നു.

'ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിയമമനുസരിച്ച് പരസ്യത്തില്‍ അഭിനയിക്കുന്ന ഒരാളുടെ പേരില്‍ മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ആദ്യപരസ്യത്തില്‍ അഭിനയിച്ചത് ഞാനായിരുന്നതുകൊണ്ട് അവര്‍ എന്റെ പേരില്‍ 6 ലക്ഷം രൂപ പിന്‍വലിക്കുകയായിരുന്നു.' മുകേഷ് പറയുന്നു.mukesh facebook post against karunya lottery ad payment

മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ പൂര്‍ണരൂപം: 

ഇന്ന് ഫേസ്ബുക്കിലും വാട്സ്ആപ്പിലും മറ്റും തെറ്റായ ഒരു വാർത്ത പ്രചരിക്കുന്നത് കണ്ടു."മുകേഷ് 6 ലക്ഷം രൂപ വാങ്ങിയാണ് കാരുണ്യ ലോട്ടറിയുടെ പരസ്യത്തിൽ അഭിനയിച്ചത് "എന്നായിരുന്നു അത്.

സത്യത്തിൽ പ്രതിഫലം ഒന്നും വാങ്ങാതെയാണ് ഞാൻ കാരുണ്യയുടെ പരസ്യത്തിൽ അഭിനയിച്ചത്.കാരുണ്യ ലോട്ടറിയുടെ പരസ്യത്തിൽ ആദ്യമായി അഭിനയിച്ചതും ഞാനായിരുന്നു. ശ്രീമതി സന്ധ്യ രാജേന്ദ്രൻ ആയിരുന്നു കാരുണ്യ ലോട്ടറിയുടെ ആദ്യ 6 പരസ്യങ്ങൾ സംവിധാനം ചെയ്തത്.

6 ലക്ഷത്തിനു 6 പരസ്യങ്ങൾ ചെയ്യുവാൻ ആയിരുന്നു ലോട്ടറി ഡിപ്പാർട്ടുമെന്റുമായുള്ള കരാർ.ലോട്ടറി ഡിപ്പാർട്ടുമെൻറിൻെറ നിയമം അനുസരിച്ച് പരസ്യത്തിൽ അഭിനയിക്കുന്ന ഒരാളുടെ പേരിൽ മാത്രമേ പണം പിൻവലിക്കുവാൻ സാധിക്കുമായിരുന്നുള്ളൂ.ആദ്യപരസ്യത്തിൽ അഭിനയിച്ചത് ഞാനായിരുന്നതുകൊണ്ട് അവർ എൻെറ പേരിൽ 6 ലക്ഷം രൂപ പിൻവലിക്കുകയായിരുന്നു.

ഇതിൻെറ വിശദീകരണം അന്നത്തെ ലോട്ടറി ഡിപ്പാർട്ടുമെൻറ് ഡയറക്ടർ ആയിരുന്ന ശ്രീ ബിജു പ്രഭാകർ IAS ലോകായുക്തയ്ക്ക് അന്നാളിൽ തന്നെ നൽകുകയുണ്ടായി.സംശയമുള്ള ആർക്കുവേണമെങ്കിലും ആ രേഖകൾ വേണ്ടപ്പെട്ടവരുമായി ബന്ധപ്പെട്ടാൽ പരിശോധിക്കുവാൻ സാധിക്കും.
ഇല്ലാത്ത അപവാദ പ്രചരണങ്ങൾ നൽകി എന്നെയും എൻെറ അനുഭാവികളെയും തളർത്താൻ ശ്രമിക്കുന്നതിനു പകരം, വികസനം കടലാസിൽ മാത്രം കൊണ്ടു നടക്കുന്നവർ അതൊക്കെ ഒന്ന് പ്രാവർത്തികം ആക്കിയാൽ ജനങ്ങൾക്ക്‌ ഉപകാരപ്പെട്ടേനെ..

 

 

English summary
mukesh facebook post against karunya lottery ad payment
topbanner

More News from this section

Subscribe by Email