കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പര്യടനം ചൂടുപിടിക്കെ സ്ഥാനാര്‍ഥികളായ നടന് ജഗദീഷും മുകേഷും കൊല്ലം പ്രസ്ക്ലബിന്റെ ജനസഭ സംവാദത്തില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ പങ്കുവെച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
അച്ഛന് മരിച്ചപ്പോള്‍ നാട്ടിലെത്താതെ വിദേശത്ത് കറങ്ങിനടന്നയാളാണ് താനെന്ന കെ.ബി.ഗണേഷ്കുമാറിന്റെ ആരോപണത്തിന് ജഗദീഷ് വികാരാധീനനായി മറുപടി പറഞ്ഞു.
വിദേശത്ത് സ്റ്റേജ് ഷോയില്‍ പങ്കെടുക്കുമ്പോഴാണ് അച്ഛന് മരിക്കുന്നത്. അതുകൊണ്ട് മുകേഷും ശ്രീനിവാസനും ചേര്‍ന്ന് തല്‍ക്കാലത്തേക്ക് വിവരം എന്നില്‍ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ മുകേഷിന് അറിയാം. താന്‍ നാട്ടിലെത്തിയില്ല എന്നുപറഞ്ഞ് പരിഹസിക്കുന്ന തന്റെ എതിര് സ്ഥാനാര്‍ഥി ക്രൂരനാണെന്ന് ജഗദീഷ് പറഞ്ഞു.
നേരത്തെ രാത്രിയില്‍ ഫോണ്‍ വിളിച്ച ആരാധകനെ തെളിവിച്ച സംഭവത്തില്‍ മുകേഷും പ്രതികരിച്ചു. രാത്രിയില്‍ വിളിച്ച് ഉപദ്രവിച്ച ആരാധകനെ ശകാരിച്ചത് താന്‍ തന്നെയാണ്. അത്തരത്തില്‍ ശല്യപ്പെടുത്തിയാല്‍ ആരായാലും അങ്ങനെ പ്രതികരിക്കുമെന്നും മുകേഷ് പറഞ്ഞു.
ഇന്നസെന്റ് ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ തന്നെ അഭിനന്ദിക്കുകയായിരുന്നു. രാത്രിയില്‍ സിനിമാ നടന്മാരെ വിളിച്ച് ശല്യം ചെയ്യുന്നത് ചിലരുടെ പതിവാണെന്നും മുകേഷ് പറഞ്ഞു.
എംഎല്‍എ ആയാല്‍ 11 മണിക്കുശേഷം ആരെങ്കിലും വിളിച്ചാല്‍ ഫോണ്‍ എടുക്കും. രാവിലെ എണീറ്റ് ആരൊക്കെ വിളിച്ചുവെന്നു ചോദിച്ച് അവരുടെ വീടുകളില്‍ പോയി പ്രശ്നങ്ങള്‍ അന്വേഷിക്കുമെന്നും മുകേഷ് തമാശരൂപേണ പറഞ്ഞു.
പി.കെ.ഗുരുദാസന്റെ അനുഗ്രഹത്തോടെയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. പി.കെ.ഗുരുദാസന് തന്നോട് ഒരു പിണക്കവും ഇല്ല. സിനിമാനടന്മാര് രാഷ്ട്രീയത്തില്‍ വരുന്നതു ശരിയാണോയെന്ന ചോദ്യത്തിനുള്ള ആദ്യ മറുപടി മുകേഷിന്റേതായിരുന്നു. സിനിമയില്‍ മുഖം കാണിക്കാന്‍ സാധാരണക്കാര്‍ മുതല്‍ ശാസ്ത്രജ്ഞന്മാര് വരെ ശ്രമിക്കുന്നുണ്ട്. അപ്പോള്‍ സിനിമ മോശമാണോ? മുകഷ് ചോദിച്ചു.
ആത്മഹത്യകള്‍ക്ക് കാരണമായ സീലിങ് ഫാന്‍ നിരോധിക്കണം: രാഖി സാവന്ത്
സരിതയുടെ കത്തുകള്‍ക്ക് പിന്നില്‍ ഗണേഷ്; വിഴിവിട്ട ജീവിതമാണെന്നും ജഗദീഷ്