Wednesday November 20th, 2019 - 7:43:pm
topbanner

രാജഭരണം പോയതില്‍ വിഷമം ഉള്ളവരാണ് വനിതാ മതിലിനെ എതിര്‍ക്കുന്നതെന്ന് മുകേഷ്

suji
രാജഭരണം പോയതില്‍ വിഷമം ഉള്ളവരാണ് വനിതാ മതിലിനെ എതിര്‍ക്കുന്നതെന്ന് മുകേഷ്

വനിതാ മതിലിനെ എതിര്‍ക്കുന്നവര്‍ നാടിനെ നൂറ്റാണ്ടുകള്‍ പുറകോട്ട് കൊണ്ടു പോകാനാഗ്രഹിക്കുന്നവരാണെന്ന് മുകേഷ് എം.എല്‍.എ. രാജഭരണം പോയതില്‍ വിഷമം ഉള്ളവരാണ് വനിതാ മതിലിനെ എതിര്‍ക്കുന്നതെന്നും മുകേഷ്. തുല്ല്യതയ്ക്ക് വേണ്ടിയാണ് വനിതാ മതില്‍. നിരവധി നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്ന അവസ്ഥയില്‍ എത്തിയതെന്ന ബോധ്യം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും മുകേഷ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലോകത്ത് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് മാത്രം സാധിക്കുന്ന ഒരു സംഘാടന മികവാണ് ഇത്. ഇത്തരത്തില്‍ വനിതാ മതില്‍ സംഘടിപ്പിക്കണമെങ്കില്‍ വനിതകള്‍ സത്യം മനസിലാക്കിയത് കൊണ്ടാണെന്നും മുകേഷ് പറഞ്ഞു. കൊല്ലത്ത് വനിതാ മതില്‍ സംഘാടനത്തിനിടെയാണ് മുകേഷിന്റെ പ്രതികരണം.

നവോത്ഥാന മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിയ്ക്കുക എന്ന ആഹ്വാനത്തോടെ വൈകിട്ട് നാലിന് കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍ സൃഷ്ടിക്കുന്നത്.

 

Read more topics: mukesh, vanita mathil
English summary
mukesh about vanita mathil
topbanner

More News from this section

Subscribe by Email