Monday October 21st, 2019 - 3:07:am
topbanner

പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി; പിഴ കുറയ്ക്കാനൊരുങ്ങി സര്‍ക്കാര്‍

JB
പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി; പിഴ കുറയ്ക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുന്ന സാഹചര്യം ഒഴിവാക്കാനുള്ള ശ്രമത്തില്‍ സര്‍ക്കാര്‍. പിഴത്തുക കുറയ്ക്കാനുള്ള തീരുമാനത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്‌തേക്കും. സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാവുന്ന വകുപ്പുകളില്‍ പിഴ കുറയ്ക്കാമെന്ന നിലപാടിലാണ് സംസ്ഥാന ഗതാഗത വകുപ്പ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഓണക്കാലത്ത് കനത്ത പിഴ ചുമത്തുന്നത് ജനരോഷത്തിന് ഇടയാക്കിയേക്കുമെന്ന വിലയിരുത്തലില്‍ നിര്‍ത്തി വെച്ച വാഹന പരിശോധന പുനരാരംഭിച്ചിരുന്നു. എന്നാല്‍ കടുത്ത നിയമലംഘനങ്ങളില്‍ നേരിട്ട് പിഴ ചുമത്താതെ കേസെടുത്ത് കോടതിയിലേയ്ക്ക് അയയ്ക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ട്രാഫിക് പിഴ കുറച്ച് ഓര്‍ഡിനന്‍സ് ഇറക്കുന്നതിനുള്ള നിയമസാധുതയുണ്ടോ എന്ന് ആരാഞ്ഞ് സംസ്ഥാന ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചിരുന്നു. പിഴ ഉയര്‍ത്താനുള്ള തീരുമാനം കേന്ദ്രനിയമഭേദഗതിയുടെ ഫലമായി വന്നതാണെങ്കിലും വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതിയുണ്ട്. കുറഞ്ഞ പിഴത്തുകയ്ക്ക് തൊട്ടുമുകളിലുള്ള തുക പിഴയായി നിശ്ചയിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടത്.

English summary
motor vechile department reduce fine
topbanner

More News from this section

Subscribe by Email