Friday August 7th, 2020 - 1:22:am

വേനലിന് വിട; സംസ്ഥാനത്ത് കാലവര്‍ഷമെത്തി

NewsDesk
വേനലിന് വിട; സംസ്ഥാനത്ത് കാലവര്‍ഷമെത്തി

തിരുവനന്തപുരം: കടുത്ത വേനല്‍ക്കാലത്തിന് വിടനല്‍കി സംസ്ഥാനത്ത് കാലവര്‍ഷമെത്തി. നേരത്തെയുള്ള പ്രവചനപ്രകാരം കൃത്യസമയത്തുതന്നെയാണ് കേരളത്തില്‍ മഴയെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിങ്കളാഴ്ച രാത്രിമുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ കനത്ത മഴ പെയ്യുകയാണ്. മാവേലിക്കരയില്‍ ആറും കൊച്ചിയില്‍ അഞ്ചും കോന്നിയില്‍ രണ്ടും തിരുവനന്തപുരത്ത് ഒരു സെന്റീമീറ്ററും മഴ രേഖപ്പെടുത്തി.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വരുംദിവസങ്ങളില്‍ ശക്തമാകുമെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞരുടെ പ്രവചനം. അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇത്ര നേരത്തെ എത്തുന്നത്. പോയവര്‍ഷം പ്രതീക്ഷിച്ചതിലും വൈകി ജൂണ്‍ എട്ടിനാണ് മഴ എത്തിയത്.

ഇക്കുറി 96 ശതമാനം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. മഴ വരുംദിവസങ്ങളില്‍ ശക്തിപ്പെടുന്നതിന് അനുകൂലമായ ഘടകങ്ങളാണുള്ളതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. പടിഞ്ഞാറന്‍കാറ്റിന്റെയും കിഴക്കന്‍കാറ്റിന്റെയും സ്ഥിരതയും അറബിക്കടലിലെ സാഹചര്യങ്ങളും അനുകൂലമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് കാലവര്‍ഷത്തിന്റെ വരവിനെ ദുര്‍ബലപ്പെടുത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടാകില്ലെന്നാണ് നിഗമനം. കഴിഞ്ഞവര്‍ഷം ഇടവപ്പാതിയില്‍ 34 ശതമാനവും തുലാവര്‍ഷത്തില്‍ 62 ശതമാനവും കുറവാണ് ഉണ്ടായത്. ഇത് കേരളത്തെ വലിയ വരള്‍ച്ചയിലേക്കാണ് നയിച്ചത്.

Read more topics: Monsoon, Kerala, coast
English summary
Monsoon arrived in Kerala coast
topbanner

More News from this section

Subscribe by Email