Friday August 7th, 2020 - 12:47:am

ബാലകൃഷ്ണപിള്ള ഹജ്ജിന് സഹായിച്ചയാള്‍ 65,000 രൂപ മടക്കിനല്‍കി

NewsDesk
ബാലകൃഷ്ണപിള്ള ഹജ്ജിന് സഹായിച്ചയാള്‍ 65,000 രൂപ മടക്കിനല്‍കി

കൊട്ടാരക്കര: ഹജ്ജിന് പോകാന്‍ ആര്‍. ബാലകൃഷ്ണപിള്ളയില്‍ നിന്നും സാമ്പത്തികസഹായം സ്വീകരിച്ചയാള്‍ തുക മടക്കി നല്‍കി. കൊട്ടാരക്കര പള്ളിക്കല്‍ ഫാത്തിമ മന്‍സിലില്‍ എസ്. സുബൈര്‍ മൗലവിയാണ് 65,000 രൂപ മടക്കി നല്‍കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബാലകൃഷ്ണ പിള്ളയുടെ ന്യൂനപക്ഷവിരുദ്ധ പ്രസംഗത്തെ തുടര്‍ന്നാണ് തുക മടക്കി നല്‍കിയത്. പ്രസംഗം വിവാദമായപ്പോള്‍ താന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരല്ലെന്നും ഹജ്ജിന് പോകാന്‍ സഹായം നല്‍കിയിട്ടുണ്ടെന്നും പിള്ള പറഞ്ഞിരുന്നു.

സുബൈര്‍ മൗലവിയുടെ പേര് പരസ്യമാക്കിക്കൊണ്ടാണ് പിള്ള ഇക്കാര്യം പറഞ്ഞത്. പേര് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് പണം മടക്കി നല്‍കാന്‍ തീരുമാനിച്ചതെന്ന് സുബൈര്‍ മൗലവി പറഞ്ഞു. അദ്ദേഹം പേര് പറയാതെ അക്കാര്യം പറഞ്ഞിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നെന്നും മൗലവി കൂട്ടിച്ചേര്‍ത്തു.

Read more topics: Money, Balakrishna Pillai, Haj
English summary
`Money given by Balakrishna Pillai for Haj returned
topbanner

More News from this section

Subscribe by Email