Tuesday July 14th, 2020 - 7:25:am

കോഴിക്കോട്: പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ജില്ലാ ജയിലില്‍ മരിച്ച നിലയില്‍

NewsDesk
കോഴിക്കോട്: പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ജില്ലാ ജയിലില്‍ മരിച്ച നിലയില്‍

കോഴിക്കോട്: പ്രകൃതിവിരുദ്ധ പീഡന കേസില്‍ 30 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രതി ജില്ലാ ജയിലിലെ ടോയ്‌ലറ്റില്‍ തുങ്ങിമരിച്ച നിലയില്‍. നോര്‍ത്ത് ബേപ്പൂര്‍ തോണിച്ചിറ മുണ്ടയാര്‍വയല്‍ കോളനിയിലെ ദാസന്‍ (50) ആണ് പുതിയ ബ്ലോക്കിലെ ടോയ്‌ലറ്റിന്റെ ജനലഴിയില്‍ തൂങ്ങിമരിച്ചത്. ബേപ്പൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇക്കഴിഞ്ഞ 12നാണ് ദാസനെ കോടതി ശിക്ഷിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ഡിസംബര്‍ 30 മുതല്‍ ഇയാള്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ഇന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റാനിരിക്കെയാണ് സംഭവം. ഇന്നലെ രാവിലെ പതിനൊന്നോടെ ടോയ്‌ലറ്റില്‍ കയറിയ ദാസന്‍ 15 മിനിറ്റു കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടര്‍ന്ന് വാതില്‍ തുറന്നപ്പോള്‍ ഉടുമുണ്ട് കഴുത്തില്‍ കുരുക്കി വെന്റിലേറ്ററില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്.

ഭാര്യയുമായി തെറ്റിപ്പിരിഞ്ഞ് ഒറ്റയ്ക്ക് ജീവിച്ച ദാസന്‍ മൂന്ന് വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ഓരോ കേസിലും പത്തു വര്‍ഷം വീതമാണ് തടവ്.

ക്വാറി സമരം ചെയ്ത് പൂട്ടിച്ചത് സിപിഎം; ക്വാറി ഉടമകള്‍ക്കുവേണ്ടി പിണറായിയുടെ നിയമോപദേശകന്‍

600 കോടി രൂപയുടെ വെട്ടിപ്പ്, 3 ആശുപത്രികള്‍ വാങ്ങി? മുന്‍ മന്ത്രി ശിവകുമാറിനെതിരെ വിജിലന്‍സ്

ചെലവ് നല്‍കുന്നില്ല; ഭാര്യ കൈകുഞ്ഞുമായി ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ കുത്തിയിരുപ്പു സമരത്തില്‍

Read more topics: molested, case, accusedk,
English summary
molested case accused man suicide at kozhikode jail toilet hang
topbanner

More News from this section

Subscribe by Email