തിരുവനന്തപുരം: കോവളത്തെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന വിദേശ വനിതയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയായ നിസാര്‍ (28 ) അറസ്റ്റിലായി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വ്യാഴാഴ്ച വിദേശ യുവതി താമസിച്ചിരുന്ന സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയ പ്രതി യുവതിയുടെ മുറിയില്‍ തട്ടിവിളിച്ച്, ബാത്റൂമില്‍ ഫ്ളഷ് റിപ്പയര്‍ ചെയ്യാന്‍ വന്നതാണ് എന്നു പറഞ്ഞ് മുറിയ്ക്കകത്ത് കയറിയശേഷം അകത്തുനിന്നും മുറിപൂട്ടുകയും യുവതിയെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
യുവതിയുടെ നിലവി നിലവിളിച്ചതിനെതുടർന്നു അടുത്ത മുറിയിലെ താമസക്കാര്‍ ഉണര്‍ന്ന് മുറിയുടെ വാതില്‍ ബലം പ്രയോഗിച്ച് തുറന്ന സമയം ഇയാള്‍ പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസും റിസോര്‍ട്ട് ജീവനക്കാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.