Tuesday January 21st, 2020 - 7:19:am
topbanner

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഫെബ്രുവരിയില്‍ ഹാജരായാല്‍ മതിയെന്ന് പെരുമ്പാവൂര്‍ കോടതി

jb
 ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഫെബ്രുവരിയില്‍ ഹാജരായാല്‍ മതിയെന്ന് പെരുമ്പാവൂര്‍ കോടതി

ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ 2020 ഫെബ്രുവരി മാസത്തില്‍ ഹാജരായാല്‍ മതിയെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി. ഫെബ്രുവരി പത്തിനാണ് മോഹന്‍ലാല്‍ ഹാജരാകേണ്ടത്. ഡിസംബര്‍ ആറിന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകുന്നതിന് മോഹന്‍ലാലിന് നോട്ടീസ് അയച്ചിരുന്നു.നേരത്തേ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകുന്നതിന് മോഹന്‍ലാല്‍ ഹൈക്കോടതിയുടെ സാവകാശം തേടിയിരുന്നു. തമിഴ്നാട് സ്വദേശി കെ.വി.വിശ്വനാഥനാണ് മോഹന്‍ലാലിനു വേണ്ടി ഹാജരാവുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. ഒന്നാം പ്രതി മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള കുറ്റപത്രം സ്വീകരിച്ച പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് വിചാരണ നടപടിയിലേക്ക് കടന്നത്. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് കോടതി സമന്‍സയക്കുകയും ചെയ്തിരുന്നു. വനംവകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച ഒക്കറന്‍സ് റിപ്പോര്‍ട്ട് ക്രിമിനല്‍ കേസായി പരിഗണിച്ചാണ് കോടതി പ്രതികള്‍ക്ക് നോട്ടീസ് അയച്ചത്.

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണെന്ന് കാണിച്ചുള്ള കുറ്റപത്രം സെപ്റ്റംബര്‍ 30 നാണ് കോടതിക്ക് കൈമാറിയത്. ആനക്കൊമ്പ് കൈവശം വച്ചതിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ പരമാവധി അഞ്ചു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

 

Read more topics: mohanlal, ivory case, court,
English summary
mohanlal ivory case react court
topbanner

More News from this section

Subscribe by Email