Monday September 16th, 2019 - 5:53:am
topbanner
Breaking News
jeevanam

ചികില്‍സയെ തുടര്‍ന്ന് ഒന്നരവയസ്സുള്ള കുട്ടി മരിച്ച സംഭവം; മോഹനന്‍ വൈദ്യര്‍ക്കെതിരെ നരഹത്യയ്ക്കു കേസെടുത്തു

JB
ചികില്‍സയെ തുടര്‍ന്ന് ഒന്നരവയസ്സുള്ള കുട്ടി മരിച്ച സംഭവം; മോഹനന്‍ വൈദ്യര്‍ക്കെതിരെ നരഹത്യയ്ക്കു കേസെടുത്തു

ആലപ്പുഴ: ജനിതക സംബന്ധമായ രോഗമുണ്ടായിരുന്ന ഒന്നരവയസ്സായ കുട്ടി മരണപ്പെട്ട സംഭവത്തില്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ നരഹത്യയ്ക്കു പൊലിസ് കേസെടുത്തു. മാരാരിക്കുളം പൊലിസാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തത്.പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന ജനിതക രോഗത്തിന് ചികില്‍സയിലായിരുന്ന കുഞ്ഞ് അശാസ്ത്രീയ ചികില്‍സാരീതി കാരണം മരണപ്പെട്ടതായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പീഡിയാട്രിക് റസിഡന്റ് ഡോ. വിപില്‍ കളത്തില്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

തുടര്‍ന്ന് പൊലിസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആരോഗ്യമന്ത്രി കെ.കെ ശൈലജ കത്തയച്ചിരുന്നു. മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നായിരുന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.'രോഗം കണ്ടെത്തി ഒരുവര്‍ഷത്തിനു ശേഷമാണ് കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി മോഹനന്‍ വൈദ്യരുടെ കൊല്ലത്തുള്ള ചികിത്സാ കേന്ദ്രത്തില്‍ പോയത്. കുട്ടിക്ക് ഓട്ടിസമാണെന്നായിരുന്നു വൈദ്യരുടെ വാദം'. കുട്ടിയുടെ ഉമ്മ പറഞ്ഞതായാണ് വിപിന്റെ കുറിപ്പിലുള്ളത്.

 

Read more topics: mohanan vaider, aganist case,
English summary
mohanan vaider aganist case
topbanner

More News from this section

Subscribe by Email