Thursday June 4th, 2020 - 4:09:pm

ഒരു ജനതയുടെ ഒരുമയുടെ വെളിച്ചമാകണം ഏപ്രില്‍ അഞ്ചെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

RA
ഒരു ജനതയുടെ ഒരുമയുടെ വെളിച്ചമാകണം ഏപ്രില്‍ അഞ്ചെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

ഒരു ജനതയുടെ ഒരുമയുടെ വെളിച്ചമാകണം ഏപ്രില്‍ അഞ്ചെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഞായറാഴ്ച ഒന്‍പത് മണിക്ക് ഒന്‍പത് മിനിട്ട് നേരം വീട്ടിലെ വൈദ്യുത ലൈറ്റുകള്‍ അണച്ച്‌ കൈവശമുള്ള ചെറിയ ദീപങ്ങള്‍ തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം നമുക്ക് നടപ്പാക്കണമെന്നും കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടാണ്, ആരും ഒറ്റയ്ക്കല്ലെന്ന്, ഒറ്റപ്പെടുന്നില്ലെന്ന് നമുക്ക് ഐക്യദീപത്തിലൂടെ തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാര്‍ച്ച്‌ 22ലെ ജനതാ കര്‍ഫ്യൂ ലോകത്തിന് തന്നെ മാതൃകയായി മാറിയെന്നും അന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി അര്‍പ്പിച്ചതു പോലെ നമുക്ക് ഈ ഞായറാഴ്ച ഐക്യ സന്ദേശവും നല്‍കാമെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊവിഡിനെതിരെ നമുക്ക് ഒരുമയുടെ പ്രതിരോധ കവചം തീര്‍ക്കാമെന്നും വി. മുരളീധരന്‍ പറഞ്ഞു.

 

English summary
modi staement v muralidharan response
topbanner

More News from this section

Subscribe by Email