Friday August 7th, 2020 - 12:56:am

മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം

Jikku Joseph
മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം

കണ്ണൂര്‍: കണ്ണൂരില്‍ യുവാവിന് നടുറോഡില്‍ ക്രൂരമര്‍ദ്ദനം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് രണ്ട് പേര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചത്. ഉത്രാടദിവസം പകലാണ് സംഭവം. മോഷണം ആരോപിച്ച് ഇയാളെ പേലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീചട് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിടുകയും ചെയ്തിരുന്നു.

തളിപ്പറമ്പിലെ ഒരു കടയില്‍ നിന്നാണ് മൊബൈല്‍ മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ടാണ് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് കുറ്റക്കാരനല്ലെന്ന് മനസിലായതോടെ വിട്ടയച്ചതാണെന്നും പോലീസ് വ്യക്തമാക്കുന്നു. തുടര്‍ന്നാണ് രണ്ടംഗ സംഘം യുവാവിനെ പിടികൂടുന്നതും റോഡിലൂടെ വലിച്ചിഴക്കുന്നതും. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വയറ്റത്തിട്ട് ചവിട്ടാണ് ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ഇവര്‍ യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത്.

യുവാവ് അലറിക്കരഞ്ഞുകൊണ്ട് താന്‍ കുറ്റക്കാരനല്ലെന്നും സ്റ്റേഷനില്‍ പോയി എല്ലാം ഒത്തുതീര്‍പ്പാക്കിയതാണെന്നും മര്‍ദ്ദിക്കുന്നതിനിടയിലും വിളിച്ച് പറയുന്നുണ്ടായിരുന്നു. ഇത് വകവെക്കാതെയായിരുന്നു സംഘത്തിന്റെ മര്‍ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. അന്വേഷണം നടക്കുകയാണെന്നും മര്‍ദനമേറ്റ യുവാവിനെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും തളിപ്പറമ്പ് ഡിവൈഎസ്പി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
mobile phone missing man attacked by two people in kannur
topbanner

More News from this section

Subscribe by Email