Wednesday October 21st, 2020 - 3:57:pm

മദ്യം വാങ്ങാന്‍ ഓണ്‍ലൈനും മൊബൈല്‍ ആപ്പും

Jikku Joseph
മദ്യം വാങ്ങാന്‍ ഓണ്‍ലൈനും മൊബൈല്‍ ആപ്പും

തിരുവനന്തപുരം: മദ്യക്കച്ചവടത്തില്‍ മാറ്റം വരുന്നു. ഇനി മുതല്‍ മദ്യം വാങ്ങാന്‍ ഓണ്‍ലൈനും മൊബൈല്‍ ആപ്പും. ബിവറേജസ് കോര്‍പറേഷനു ഓണ്‍ലൈനായി മദ്യവില്‍പ്പന നടത്തുന്നതിനെക്കുറിച്ചു പഠനം നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ബിവറേജസ് കോര്‍പ്പറേഷനിലെ തിരക്ക് ഉപഭോക്താക്കള്‍ക്കും മറ്റു ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ശ്രമം. റിപ്പോര്‍ട്ടു രണ്ടുമാസത്തിനകം നല്‍കാനാണ് നിര്‍ദേശം.

മദ്യ വില്‍പ്പനയ്ക്കായ് ഓണ്‍ലൈന്‍ സംവിധാനവും പ്രത്യേക ആപ്പും തയ്യാറാക്കുന്നത് പ്രായോഗികമാണോ എന്നതിനെക്കുറിച്ചാണ് പഠനം. ഇത് അനുകൂലമായാല്‍ സംസ്ഥാനത്തെ മദ്യ വില്‍പ്പന അടിമുടി മാറും. മദ്യവില്‍പ്പന ശാലകളുടെ വിസ്താരവും സൗകര്യവും വര്‍ധിപ്പുക്കന്നതിനെക്കുറിച്ചും ബവ്റേജസ് കോര്‍പ്പറേഷന്‍ പഠനം നടത്തും. ഓണക്കാലത്തെ തിരക്ക് നിയന്ത്രിക്കാന്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കൂടുതല്‍ ആളുകളെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

ഈ മാസം ആറിനു ഹൈക്കോടതി സര്‍ക്കാര്‍ മദ്യശാലകള്‍ക്കു മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. മദ്യം വാങ്ങാനെത്തുന്ന സാധാരണക്കാരന്റെ മാന്യത പരിഗണിക്കണമെന്നും ബെവ്‌കോ ഔട്ട്‌ലറ്റുകളുടെ പ്രവര്‍ത്തനം സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപദ്രവമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. മദ്യം വാങ്ങാനെത്തുന്നവരെ പുറത്തുനിര്‍ത്തുന്ന രീതി ശരിയല്ലെന്നും കാത്തുനില്‍പ്പിനു മതിയായ സൗകര്യമൊരുക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മദ്യ വര്‍ജനമാണ് ഈ സര്‍ക്കാരിന്റെ നയം. പക്ഷേ ലഹരി സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ നിരോധനത്തിലൂടെ പരിഹരിക്കാന്‍ കഴിയില്ല. മദ്യനിരോധനം നടപ്പിലാക്കിയ ഇടങ്ങളിലൊന്നും അത് ഫലപ്രദമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. മദ്യപിക്കാനും മദ്യം തിരഞ്ഞെടുക്കാനുമുള്ള സ്വതന്ത്ര്യം രാജ്യത്തുള്ളപ്പോള്‍ സുരക്ഷിതമായി ഉത്തരവാദിത്തതോടെ മദ്യപിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്ന് എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: mobile app, online delivery, liquor
English summary
mobile app and online delivery for liquor
topbanner

More News from this section

Subscribe by Email