Friday August 23rd, 2019 - 2:07:am
topbanner
topbanner

മന്ത്രി എം എം മണിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

JB
മന്ത്രി എം എം മണിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം എം മണിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.മന്ത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

ഈ വര്‍ഷം ജനുവരിയില്‍ മന്ത്രിയെ തിരുവനനന്തപുരത്തേയ്ക്കുള്ള യാത്രാമധ്യേ ദാഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തൊടുപുഴയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശങ്കപ്പെടാനുള്ള സാഹചര്യങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍ അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഒരാഴ്ചത്തെ പരിപാടികളെല്ലാം റദ്ദാക്കിയിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ എം എം മണി ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. ദീര്‍ഘകാലം സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നു. ഏറ്റവുമധികം കാലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്ന നേതാക്കളില്‍ ഒരാളാണ് എം എം മണി.

 

Read more topics: mm mani, hospitalised,
English summary
mm mani hospitalised
topbanner

More News from this section

Subscribe by Email