Thursday June 20th, 2019 - 6:52:pm
topbanner
topbanner

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ചുമട്ടുതൊഴിലാളി അറസ്റ്റില്‍

fasila
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ചുമട്ടുതൊഴിലാളി അറസ്റ്റില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ചുമട്ടുതൊഴിലാളിയായ യുവാവിനെ മംഗലംഡാം പോലീസ് അറസ്റ്റ് ചെയ്തു. മുടപ്പല്ലൂര്‍ ടൗണിലെ ചുമട്ടുതൊഴിലാളിയായ വണ്ടാഴി മാപ്പിളപ്പൊറ്റ സ്വദേശി വിനേഷി (22)നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പോക്‌സോ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ജൂലൈയിലാണ് പീഡനം നടന്നത്. എന്നാല്‍ ഒരാഴ്ച മുമ്പ് പെണ്‍കുട്ടിയെ തമിഴ്‌നാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ തട്ടികൊണ്ട് പോയി രഹസ്യമായി പാര്‍പ്പിച്ച് പീഡിപ്പിച്ചിരുന്നു.

അവിടെ പഠിക്കാന്‍ പോയ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മേട്ടുപ്പാളയത്തെ വാടക വീട്ടില്‍ നിന്നും കുട്ടിയെ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവര്‍ ഒളിവിലാണ്. ഈ കേസിന്റെ മൊഴി എടുക്കുന്നതിനിടെയാണ് കഴിഞ്ഞ ജൂലൈയില്‍ വിനേഷ് പീഡിപ്പിച്ച വിവരം പെണ്‍കുട്ടി പറഞ്ഞതെന്ന് പോലീസ് പറഞ്ഞു.

Read more topics: minor girl, raped, load worker,
English summary
minor girl was raped load worker arrested
topbanner

More News from this section

Subscribe by Email