Monday August 10th, 2020 - 12:57:pm

30 ശതമാനം നികുതി വരുമാന വർധന അടുത്ത സാമ്പത്തിക വർഷമെന്ന് മന്ത്രി തോമസ് ഐസക്

Anusha Aroli
30 ശതമാനം നികുതി വരുമാന വർധന അടുത്ത സാമ്പത്തിക വർഷമെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം നികുതി വരുമാനം 30 ശതമാനം വർധിക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ച മന്ത്രി തോമസ് ഐസക്, ഈ ലക്ഷ്യം അടുത്ത സാമ്പത്തിക വർഷത്തിൽ മാത്രമേ കൈവരിക്കാൻ കഴിയൂ എന്നു നിലപാട് മാറ്റി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന ധവളപത്രത്തിനെതിരെ എഴുതിയ ഫെയ്സ്ബുക് പോസ്റ്റിലാണ് നിലപാട് മാറ്റം. നികുതി പിരിവ് ലക്ഷ്യം നേടാത്തതിന് കേന്ദ്രസർക്കാരിനെ മന്ത്രി കുറ്റപ്പെടുത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അപകടകരമായ ധനസൂചിക എന്നു പറഞ്ഞ് ധവളപത്രത്തിൽ നൽകിയ കണക്കുകൾ പക്ഷേ നേർവിപരീതമാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രണ്ടു വർഷത്തിനിടയിൽ റവന്യുകമ്മി 2.51 ശതമാനത്തിൽ നിന്നു 1.68 ശതമാനമായി. ധനക്കമ്മി 4.29 ശതമാനത്തിൽ നിന്നു 3.06 ശതമാനവും ആയി .രൂക്ഷമായ ധനഞെരുക്കം ഉണ്ടായിട്ടും എൽഡിഎഫ് സർക്കാരിന്റെ ആദ്യ 3 വർഷം സർക്കാരിന്റെ മൊത്തം ചെലവ് ഏതാണ്ട് 16% വീതം വളർന്നു. യുഡിഎഫ് ഭരണകാലത്ത് ഈ വർധന 15 ശതമാനത്തിൽ താഴെയായിരുന്നു.

ഇതിന് പുറമേയാണ് കിഫ്ബി വഴിയുള്ള മൂലധന മുതൽമുടക്ക്. യുഡിഎഫിന്റെ അവസാന മൂന്നു വർഷങ്ങളിൽ ഇതേ നികുതിവർധനയേ ഉണ്ടായിട്ടുള്ളൂ. രാജ്യത്തെ ബാധിച്ച സാമ്പത്തിക മാന്ദ്യമാണ് പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. ജിഎസ്ടി നികുതി ചോർച്ച തടയാനുള്ള മിനിമം സംവിധാനം കേന്ദ്രം ഒരുക്കാത്തതാണ് രണ്ടാമത്തെ കാരണം.

English summary
minister thomac isac about tax income increasing
topbanner

More News from this section

Subscribe by Email