Saturday June 6th, 2020 - 3:15:am

പാര്‍ട്ടിയും വര്‍ഗബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതില്‍ സഖാവ് കാട്ടായിക്കോണം വി ശ്രീധർ സമാനതകളില്ലാത്ത സംഭാവനകൾ ചെയ്ത വ്യക്തിത്വം : കടകംപള്ളി സുരേന്ദ്രൻ

Anusha Aroli
പാര്‍ട്ടിയും വര്‍ഗബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതില്‍ സഖാവ് കാട്ടായിക്കോണം വി ശ്രീധർ സമാനതകളില്ലാത്ത സംഭാവനകൾ ചെയ്ത വ്യക്തിത്വം : കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകനും , സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയനായ നേതാക്കളിൽ ഒരാളുമായ സ. കാട്ടായിക്കോണം വി ശ്രീധറിന്റെ സ്മൃതിദിനം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പാര്‍ടിയും വര്‍ഗബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതില്‍ സഖാവ് കാട്ടായിക്കോണം വി ശ്രീധർ സമാനതകളില്ലാത്ത സംഭാവനകളാണ് ചെയ്തത് എന്ന് മന്ത്രി പറഞ്ഞു. നാലുപതിറ്റാണ്ടുകാലം ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി അദ്ദേഹം നിറഞ്ഞുനിന്നു.

പ്രവർത്തന പന്ഥാവിൽ ആ ഓർമ്മകൾ എന്നും കരുത്താണെന്ന് മന്ത്രി പറഞ്ഞു. കോവിഡ് ജാഗ്രത നിർദേശങ്ങൾ പാലിച്ചുകൊണ്ട് സ്മൃതി ദിനം ആചരിച്ചത്. സിപിഐഎം കാട്ടായിക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. രമേശനും ദിനാചാരണത്തിൽ പങ്കെടുത്തു.

English summary
minister kadakampalli surendran about v sreedhar day
topbanner

More News from this section

Subscribe by Email