Tuesday February 18th, 2020 - 3:29:pm
topbanner

ക്ഷീരകര്‍ഷകരുടെ പാല്‍ വില കൂട്ടുന്നത് പരിഗണയില്‍: മന്ത്രി കെ.രാജു

Anusha Aroli
ക്ഷീരകര്‍ഷകരുടെ പാല്‍ വില കൂട്ടുന്നത് പരിഗണയില്‍: മന്ത്രി കെ.രാജു

കാലിത്തീറ്റയ്ക്ക് ദിനംപ്രതി വില വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാലിന്റെ വില കൂട്ടി നിശ്ചയിക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ രാജു പറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പാലിന് സബ്സിഡി വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോന്നി ബ്ലോക്കിലെ 632 ക്ഷീരകര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭിക്കുക. മൃഗസംരക്ഷണവകുപ്പിന്റെ ആനുകൂല്യങ്ങള്‍ എല്ലാ കര്‍ഷകനും ലഭ്യമാകണമെന്നാണു സര്‍ക്കാര്‍ നയം.പാല്‍ സബ്‌സിഡി മൂന്നു രൂപയില്‍ നിന്നും 6 അല്ലെങ്കില്‍ 8 രൂപയാക്കി വര്‍ധിപ്പിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ക്ഷീരകര്‍ഷകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പാലുത്പാദനം വളര്‍ച്ചയിലാണ്. ഈ വര്‍ഷം നമുക്ക് പാലില്‍ സ്വയം പര്യാപ്തത നേടിയേ മതിയാകു. 84 ശതമാനമാണ് ഇപ്പോള്‍ നാം ഉത്പാദിപ്പിക്കുന്നത്. സൊസൈറ്റികളില്‍ പാല്‍ നല്‍കാതെ ജനങ്ങള്‍ക്കു നല്‍കുന്ന ക്ഷീരകര്‍ഷകര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുവാന്‍ കഴിയും. 107 കോടി രൂപയാണ് ക്ഷീരവികസന വകുപ്പിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ കോന്നിയൂര്‍ അധ്യതക്ഷത വഹിച്ച ചടങ്ങില്‍ ക്ഷീകവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എലിസബത്ത് അബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി, പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രജനി, വളളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി മോള്‍ ജോസഫ്, ബ്ലോക്ക പഞ്ചായത്തംഗങ്ങളായ പി.ആര്‍ രാമചന്ദ്രന്‍ പിള്ള, പ്രിയ എസ് തമ്പി, മിനി വിനോദ്, ക്ഷീരവികസന ഓഫീസര്‍ ടി. ജി മിനി എന്നിവര്‍ പങ്കെടുത്തു.

English summary
minister K raju statement on Increasing milk prices of dairy farmers
topbanner

More News from this section

Subscribe by Email